ബംഗളൂരു ടെസ്റ്റ്: മൂന്നാം ദിവസത്തെ കളിയും ഉപേക്ഷിച്ചു
text_fieldsബംഗളൂരു: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൻെറ മൂന്നാം ദിവസത്തെ മത്സരവും മഴമൂലം ഉപേക്ഷിച്ചു. കനത്തമഴകാരണം ഒരു പന്തുപോലും എറിയാൻ കഴിയാത്തതോടെയാണ് ഇന്നത്തെ കളി ഉപേക്ഷിച്ചത്. മോശം കാലാവസ്ഥ കാരണം ഇന്നത്തെ മത്സരം ഉപേക്ഷിക്കുകയാണെന്ന് ബി.സി.സി.ഐ ട്വീറ്റ് ചെയ്തു. മഴകാരണം ഇന്നലെയും കളി വേണ്ടെന്നുവെച്ചിരുന്നു.
രണ്ടുദിവസമായി തുടർച്ചയായാണ് മഴപെയ്യുന്നത്. എന്നാൽ നാലാം ദിവസമായ ചൊവ്വാഴ്ച മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ കളി 9.15ന് ആരംഭിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.
മത്സരത്തിൽ ഇന്ത്യക്കാണിപ്പോൾ മേൽക്കൈ. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 214 റൺസിന് പുറത്താക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 22 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 80 റൺസ് എന്ന നിലയിലാണ്. 28 റൺസെടുത്ത മുരളി വിജയ്, 45 റൺസെടുത്ത ശിഖർ ധവാൻ എന്നിവരാണ് ക്രീസിൽ. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് ഇന്ത്യ മുന്നിലാണ്. ടെസ്റ്റിന് മുമ്പ് നടന്ന ഏകദിന, ട്വൻറി20 പരമ്പര ദക്ഷിണാഫ്രിക്കയാണ് നേടിയത്.
Update: Play for Day-3 has been called off due to persistent rain. Weather permitting, Day-4 will begin at 9:15 am. #IndvsSA
— BCCI (@BCCI) November 16, 2015
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.