റോബര്‍ട്ടിനും ഫാബിദിനും സെഞ്ച്വറി; കേരളം 441
text_fieldsപനാജി: മധ്യനിരക്കാരായ റോബര്‍ട്ട് ഫെര്‍ണാണ്ടസിന്‍െറയും (109) ഫാബിദ് അഹമ്മദിന്‍െറയും (106) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ഗോവക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ് സി മത്സരത്തില്‍ കേരളത്തിന് മികച്ച സ്കോര്‍. നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തിന്‍െറ രണ്ടാം ദിവസം ചായക്കുമുമ്പ് കേരളം ഒന്നാം ഇന്നിങ്സില്‍ 441റണ്‍സെടുത്ത് പുറത്തായി. സ്റ്റംപെടുക്കുമ്പോള്‍ ഗോവ രണ്ടു വിക്കറ്റിന് 81 റണ്‍സെന്ന നിലയിലാണ്. 38 റണ്‍സുമായി ഓപണര്‍ അമോഗ് ദേശായിയും ഒരു റണ്ണുമായി അമിത് യാദവുമാണ് ക്രീസില്‍.
തിങ്കളാഴ്ച അഞ്ച് വിക്കറ്റിന് 224 റണ്‍സുമായി കളി തുടര്‍ന്ന കേരളത്തിന് രാവിലെതന്നെ അക്ഷയ് കോടോത്തിന്‍െറ (35) വിക്കറ്റ് നഷ്ടമായെങ്കിലും റോബര്‍ട്ട് ഫെര്‍ണാണ്ടസും ഫാബിദും ചേര്‍ന്ന് ഇന്നിങ്സിന് കരുത്തുപകര്‍ന്നു.
അക്ഷയിനൊപ്പം ആറാം വിക്കറ്റിന് 92 റണ്‍സ് ചേര്‍ത്ത റോബര്‍ട്ട്, ഫാബിദിനൊപ്പം ഏഴാം വിക്കറ്റിന് 129 റണ്‍സ് ചേര്‍ത്താണ് പുറത്തായത്. രഞ്ജിയിലെ തന്‍െറ നാലാം ശതകം കുറിച്ച റോബര്‍ട്ട് 261 പന്തില്‍നിന്ന് എട്ടു ബൗണ്ടറിയും ഒരു സിക്സറുമുള്‍പ്പെടെയാണ് 109 റണ്‍സെടുത്തത്. ക്രീസിലത്തെിയത് മുതല്‍ ഗോവന്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തിയ ഫാബിദ് നേരിട്ട 119ാമത്തെ പന്തില്‍ സിക്സര്‍ പറത്തിയാണ് തന്‍െറ രണ്ടാമത്തെ മാത്രം രഞ്ജി മത്സരത്തില്‍ കന്നി ശതകം തികച്ചത്.
രഞ്ജിയില്‍ കേരളത്തിന്‍െറ ഏറ്റവും വേഗമേറിയ സെഞ്ച്വറി കൂടിയായി ഫാബിദിന്‍െറ നേട്ടം. 2000ത്തില്‍ എം. സുരേഷ്കുമാര്‍ ആന്ധ്രക്കെതിരെ 125 പന്തില്‍ തികച്ച സെഞ്ച്വറിയെന്ന റെക്കോഡാണ് പുതുമുഖക്കാരന്‍ മറികടന്നത്. മിസാലിന്‍െറ പന്തില്‍ ആര്‍.ആര്‍. സിങ് പിടിച്ചു പുറത്താകുമ്പോള്‍ ഫാബിദിന്‍െറ കണക്കില്‍ ഏഴ് സിക്സറും എട്ടു ബൗണ്ടറിയും ഉള്‍പ്പെട്ടിരുന്നു.
അരങ്ങേറ്റ മത്സരത്തില്‍ ഹൈദരാബാദിനെതിരെ പുറത്താകാതെ 37 റണ്‍സെടുത്ത തലശ്ശേരി സ്വദേശിയായ ഫാബിദ് രണ്ടാമത്തെ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന മലയാളി താരമെന്ന ബഹുമതിക്കുടമയായി. കേരളത്തിനുവേണ്ടി കളിച്ച ആദ്യ രഞ്ജി മത്സരത്തില്‍ മൂന്നക്കം കടന്നത് കര്‍ണാടകക്കാരായ സുജിത് സോമസുന്ദറും അമിത്വര്‍മയും മാത്രമാണ്.
ഫാബിദ് പുറത്തായതോടെ വേഗത്തില്‍ റണ്‍സെടുക്കാനുള്ള ശ്രമത്തില്‍ സന്ദര്‍ശകര്‍ക്ക് മോനിഷിന്‍െറയും (13) നിധീഷിന്‍െറയും (11) വിക്കറ്റുകള്‍കൂടി നഷ്ടമായി. സന്ദീപ് വാര്യര്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഗോവന്‍ ബൗളര്‍മാരില്‍ അമിത് യാദവ് നാലും പ്രശാന്ത് പരമേശ്വരനും ശദാബ് ജകതിയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങാരംഭിച്ച ഗോവക്ക് ഓപണര്‍ സഗുന്‍ കാമത്തിന്‍െറയും (29) സ്നേഹലിന്‍െറയും (അഞ്ച്) വിക്കറ്റുകളാണ് നഷ്ടമായത്. സന്ദീപ് വാര്യരും മോനിഷും വിക്കറ്റ് പങ്കിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.