മിച്ചല്‍ ജോണ്സണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
text_fieldsപെര്‍ത്ത്: ആസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്സണ് അന്താരാഷ്ട്ര-ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. പെര്‍ത്തിലെ വാക്ക സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തോടെയാണ് അദ്ദേഹം ഓസീസ് കുപ്പായത്തോട് വിടപറഞ്ഞത്. വാക്കയിൽ വെച്ച് തൻറെ കരിയറിന് വിരാമമിടുമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. മിച്ചലിൻറെ വിരമിക്കലോടെ പ്രാധാന്യം നേടിയ ഒാസീസ്- കിവിസ് മത്സരം സമനിലയിൽ കലാശിച്ചു. അവസാന മത്സരത്തില്‍ മിച്ചല്‍ ജോണ്സണ് 29 റണ്‍സെടുത്തു.
ആസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡിലെ തീപ്പൊരി ബൗളറായ ജോണ്സണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഫോം കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല. പെര്‍ത്ത് ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സില്‍ 32 ഓവറില്‍ 134 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണു ജോണ്‍സണു വീഴ്ത്താനായത്. ഇതോടെയാണ് കരിയര്‍ അവസാനിപ്പിക്കുന്ന എറ്റവും ദുഖകരമായ തീരുമാനം അദ്ദേഹം കൈകൊണ്ടത്
ആസ്ട്രേലിയക്കായി ഇനിയും സ്ഥിരതയാര്‍ന്ന ഫോം പ്രകടിപ്പിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തനിക്ക് സന്ദേഹമുണ്ടെന്നും അതിനാല്‍ വിരമിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നും 34കാരനായ മിച്ചല്‍ വ്യക്തമാക്കി. ആഷസ് പരമ്പര നേട്ടവും ലോകകപ്പ് നേട്ടവും കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങളായി അദ്ദേഹം എടുത്തു പറഞ്ഞു.
2005ല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരെ തന്നെയാണ് മിച്ചല്‍ ജോണ്സന് അരങ്ങേറിയത്. 73 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 311 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള മിച്ചല്‍ ജോണ്സണ് ആസ്ട്രേലിയന്‍ വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ്. ഒരു സെഞ്ച്വറിയും 11 അര്‍ധസെഞ്ച്വറിയും അടക്കം 2,035 റണ്‍സും അദ്ദേഹം ടെസ്റ്റില്‍ നേടിയെടുത്തു. 153 ഏകദിനങ്ങളില്‍ നിന്ന് 239 വിക്കറ്റുകളാണ് ജോണ്സണ് കൊയ്തത്. 951 റണ്‍സും നേടി.
2013-14 ആഷസ് പരമ്പരയില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്നായി 37 വിക്കറ്റ് വീഴ്ത്തിയത് അദ്ദേഹത്തിന്‍്റെ കരിയറിലെ തിളക്കമാര്‍ന്ന നേട്ടമാണ്.
Awesome stuff @acvoges and @stevesmith49 on great knocks today. Keep it up lads #AUSvNZ
— Mitchell Johnson (@MitchJohnson398) November 16, 2015
Congrats @MitchJohnson398 on a remarkable career??Always enjoyed the onfield tussle with you mate.Good luck with your retirement??
— VVS Laxman (@VVSLaxman281) November 17, 2015
To celebrate @MitchJohnson398's retirement, the @WACA_Cricket and @CAComms are offering FREE admission for the final session #ThanksMitch
— Cricket Australia (@CAComms) November 17, 2015
What an athlete! One of the best I ever played with. To @mitchjohnson398 & jessicabratichjohnson… https://t.co/siXHUNY4kg
— Michael Clarke (@MClarke23) November 17, 2015
Incredible athlete! Congrats on a magnificent career @MitchJohnson398
— AB de Villiers (@ABdeVilliers17) November 17, 2015
Well done @MitchJohnson398 on a fantastic career.Great competitor and a incredible athlete.You can be very proud of what you achieved #gas
— Faf Du Plessis (@faf1307) November 17, 2015
A massive congratulations to @mitchjohnson398 on a wonderful career. It was incredible to play in… https://t.co/52URYlSzzH
— Brett Lee (@BrettLee_58) November 17, 2015
Brings tears to my eyes to think that I won't play again with my great mate @MitchJohnson398. Great team man, great friend & cricket legend
— Shane Watson (@ShaneRWatson33) November 17, 2015
Well played @MitchJohnson398. You had an impact on the game and very few can say that about themselves.
— Harsha Bhogle (@bhogleharsha) November 17, 2015
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.