'കോച്ചിനേക്കാള്‍ ഭേദം വളര്‍ത്തുനായ'; വിമര്‍ശകര്‍ക്ക് മറുപടിയുമായി മൈക്കല്‍ ക്ലാര്‍ക്ക്
text_fieldsസിഡ്നി: ആഷസ് പരമ്പരയിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് ക്രീസിനോടും ഓസീസ് ടീമിനോടും വിട പറഞ്ഞ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി രംഗത്ത്. ടീമിന്‍െറ തോല്‍വിയില്‍ അന്ന് തനിക്കെതിരെ വാളോങ്ങിയവര്‍ക്ക് 'ആഷസ് ഡയറി 2015' എന്ന തന്‍െറ പുതിയ രചനയിലൂടെയാണ് ക്ലാര്‍ക്ക് മറുപടി നല്‍കിയത്. മുന്‍ പരിശീലകന്‍ ജോണ്‍ ബുക്കാനന്‍, സഹതാരങ്ങളായിരുന്ന ആന്‍ഡ്രൂ സൈമണ്ട്സ്, മാത്യു ഹെയ്ഡന്‍ എന്നിവര്‍ക്കെതിരെയാണ് ക്ലാര്‍ക്ക് പരസ്യമായി രംഗത്തത്തെിയത്.
ഓസീസ് ദേശീയ ക്രിക്കറ്റ് ടീമംഗങ്ങള്‍ ധരിക്കുന്ന തൊപ്പിയായ ബാഗി ഗ്രീനിന് സ്റ്റീവ് വോ, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ് തുടങ്ങിയവര്‍ വേറിട്ട സംസ്കാരം തന്നെ സമ്മാനിച്ചിരുന്നു. എന്നാല്‍, മൈക്കല്‍ ക്ലാര്‍ക്കിന്‍െറ ക്യാപ്റ്റന്‍സിക്കു കീഴില്‍ അതു മാഞ്ഞുപോയെന്നും അതില്‍ നിരാശയുണ്ടെന്നുമായിരുന്നു ബുക്കാനന്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നത്.
ഇതിന് ക്ലാര്‍ക്ക് മറുപടി നല്‍കിയത് ഇങ്ങനെ: 'കഴിഞ്ഞ 12 വര്‍ഷമായി രാജ്യത്തിനെ പ്രതിനിധീകരിച്ച് കളിച്ചയാളാണ് താന്‍. 389 തവണ ബാഗി ഗ്രീന്‍ അണിയാനായി. ഹാര്‍ബൗര്‍ പാലത്തില്‍ നിന്നും ചാടാന്‍ റിക്കി പോണ്ടിംഗ് എന്നോട് പറഞ്ഞാല്‍ ഞാന്‍ ചാടും. ഓസീസിനായി കളിക്കുന്നത് അത്രമേല്‍ ഇഷ്ടപ്പെടുന്നയാളാണ് താന്‍. എന്നാല്‍ രാജ്യത്തിനായി ഒരു മത്സരം പോലും കളിക്കാത്തയാളാണ് ബുക്കാനന്‍. അങ്ങനെയൊരാള്‍ക്ക് ബാഗി ഗ്രീനിനെക്കുറിച്ച് എന്തറിയാം? ലോകത്തെ പ്രഗല്ഭരായ താരങ്ങള്‍ അണിനിരന്ന കാലത്താണ് അദ്ദേഹം ടീം പരിശീലകനായത്. അദ്ദേഹത്തിന്‍െറ സ്ഥാനത്ത് എന്‍െറ വളര്‍ത്തുനായ ജെറി ആണെങ്കിലും ഈ നേട്ടങ്ങള്‍ കൈവരിക്കുമായിരുന്നു'- ക്ളാര്‍ക്ക് വ്യക്തമാക്കി.
തന്‍െറ ക്യാപ്റ്റന്‍സിക്കെതിരെ ടെലിവിഷനിലൂടെ സൈമണ്ട്സ് രംഗത്തത്തെിയിരുന്നു. അത് വിലയിരുത്താന്‍ സൈമണ്ട്സ് പ്രാപ്തനല്ല. മദ്യപിച്ച് രാജ്യത്തിനുവേണ്ടി കളിക്കാനത്തെിയ ആളാണ് സൈമണ്ട്സ്. അയാളുടെ വാക്കുകള്‍ ആരെങ്കിലും മുഖവിലക്കെടുക്കുമോയെന്നും ക്ലാര്‍ക്ക് ചോദിച്ചു.
ക്ലാര്‍ക്കിന്‍െറ കരിയറിന്‍െറ തുടക്ക കാലത്ത് സൈമണ്ട്സുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. പിന്നീട് മോശം പെരുമാറ്റത്തെ തുടർന്ന് സൈമണ്ട്സ് നിരവധി തവണ അച്ചടക്ക നടപടികള്‍ നേരിടുകയായിരുന്നു. അതിനിടെ ക്ലാര്‍ക്ക് ആസ്ട്രേലിയന്‍ നായകനാവുകയും ചെയ്തു. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും സൈമണ്ട് ദേശീയ ടീമില്‍ നിന്നും പുറത്താവുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.