ഫില്‍ ഹ്യൂസിന്‍െറ ഓര്‍മകള്‍ക്ക് ഒരു വയസ്
text_fieldsഅഡ്ലെയ്ഡ്: ഗെയിമിനെ മാറ്റിമറിച്ച ഒരു ദുരന്തത്തിന്‍െറ സ്മരണകളിരമ്പുന്ന ദിനത്തില്‍ ക്രിക്കറ്റ് ഒരു പുതുയുഗപ്പിറവിയിലേക്ക്. മത്സരത്തിനിടെ തലയില്‍ പന്ത് കൊണ്ട് ഏറ്റ പരിക്കിനെ തുടര്‍ന്ന് ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂസ് വിട്ടുപിരിഞ്ഞ ദു$ഖദിനം ഇന്ന് ഒന്നാം വാര്‍ഷിക ഓര്‍മയുണര്‍ത്തുമ്പോള്‍ ഡേ-നൈറ്റ് ടെസ്റ്റ് എന്ന ഐതിഹാസിക മാറ്റത്തിനും തുടക്കമാകും.
സിഡ്നി ഗ്രൗണ്ടില്‍ ആഭ്യന്തര മത്സരത്തിനിടെ കഴിഞ്ഞ നവംബര്‍ 25നുണ്ടായ അപകടത്തിന് പിന്നാലെ 27നാണ് ആശുപത്രിയില്‍വെച്ച് ഹ്യൂസ് മരിച്ചത്. ഓസീസ് താരങ്ങളെ ഏറെ ഉലച്ച ആ മരണത്തിന്‍െറ വാര്‍ഷികദിനത്തില്‍ ആസ്ട്രേലിയയും ന്യൂസിലന്‍ഡും ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ ഏറ്റുമുട്ടും. ഹ്യൂസിന്‍െറ മരണത്തിനുശേഷം ആദ്യമായി വൈകാരിക ഭാരവുമായി ആസ്ട്രേലിയ കളിച്ച (ഇന്ത്യക്കെതിരെ) വേദിയായ അതേ അഡ്ലെയ്ഡ് ഓവലില്‍. 138 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായി പിങ്ക് നിറത്തിലുള്ള പന്ത് ടെസ്റ്റിന്‍െറ ഭാഗമാകും. ആസ്ട്രേലിയ-ന്യൂസിലന്‍ഡ് മൂന്നു മത്സര പരമ്പരയിലെ അവസാനത്തെ മത്സരവുമാണിത്. 1-0ത്തിന് ഓസീസ് മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.