ശാസ്ത്രിക്കും ബൗളിങ് കോച്ചിനുമെതിരെ നടപടിയാവശ്യപ്പെട്ട് കത്ത്
text_fieldsമുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍ രവിശാസ്ത്രിക്കും ബൗളിങ് കോച്ച് ഭരത് അരുണിനുമെതിരെ നടപടിയാവശ്യപ്പെട്ട് ബി.സി.സി.ഐക്ക് വാങ്കഡെ സ്റ്റേഡിയം ക്യൂറേറ്ററുടെ കത്ത്. ദക്ഷിണാഫ്രിക്ക 438 റണ്‍സ് അടിച്ചെടുത്ത അവസാന ഏകദിനത്തിനുപിന്നാലെ രവിശാസ്ത്രി അപമാനിക്കുംവിധം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ക്യൂറേറ്റര്‍ സുധീര്‍ നായിക് രംഗത്തത്തെിയത്.
ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ട വിധത്തില്‍ പിച്ചൊരുക്കാത്തതാണ് ശാസ്ത്രിയെയും അരുണിനെയും പ്രകോപിപ്പിച്ചത്. ബി.സി.സി.ഐ നിര്‍ദേശമൊന്നും ലഭിക്കാത്തതിനാല്‍ ബാറ്റിങ്ങിന് അനുകൂലമായാണ് പിച്ചൊരുക്കിയത്. എന്നാല്‍, മത്സരത്തലേന്ന് നനവ് നിലനിര്‍ത്തി, ടേണിങ് പിച്ചൊരുക്കണമെന്ന് ടീം മാനേജ്മെന്റിന്‍െറ സന്ദേശം ലഭിച്ചു. പക്ഷേ, വൈകിപ്പോയിരുന്നു. നേരത്തെ ഒരുക്കിയ പിച്ചില്‍ ഒന്നും ചെയ്യാനുമായില്ല. ഇതാണ് ശാസ്ത്രിയെയും അരുണിനെയും ചൊടിപ്പിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരുടെ വെടിക്കെട്ടിനുപിന്നാലെ അരുണ്‍ കുമാര്‍ തന്‍െറ അസിസ്റ്റന്റുമാരോട് മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സുധീര്‍ നായിക് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം പരാതി അന്വേഷിക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് ദിലിപ് വെങ്സര്കാറിനെ നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.