കരിയറിലെ ഏറ്റവും മികച്ചത് 2016 ഐ.പി.എൽ കിരീടം -ഡേവിഡ് വാർണർ
text_fieldsഉയർച്ചയും താഴ്ചയും ഒരുപോലെ വന്നുംപോയുമിരുന്ന കരിയറാണ് ആസ്ട്രേലിയൻ വെടി ക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് വാർണറുടേത്. 2015ൽ ലോകകിരീടമണിഞ്ഞ ആസ്ട്രേലിയൻ ടീമ ിൽ അംഗം, മുൻ ക്യാപ്റ്റൻ മൂന്ന് ഫോർമാറ്റിലെയും വെടിക്കെട്ട് ഓപണർ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് വാർണർക്ക്.
എന്നാൽ, തെൻറ കരിയറിലെ ഏറ്റവും മികച്ച മുഹൂർത്തമേതെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ. 2016ലെ ഐ.പി.എല്ലിൽ വാർണർ ക്യാപ്റ്റനായ സൺൈറസേഴ്സ് ഹൈദരാബാദിെൻറ കിരീട നേട്ടം. കരിയറിലെ ഏറ്റവും മികച്ച മുഹൂർത്തമെന്നാണ് വാർണർ വിശേഷിപ്പിച്ചത്. ‘ഐ.പി.എല്ലിൽ ഏറ്റവും വിശേഷപ്പെട്ട ഓർമയാണ് 2016ലേത്. എല്ലാനിലക്കും മികച്ച ടൂർണമെൻറായിരുന്നു. ത്രില്ലർ പോരാട്ടത്തിലൂടെയായിരുന്നു പല ജയങ്ങളും.
ഏറ്റവും മികച്ച ടീമായിരുന്നു ഞങ്ങളുടേത്. ജീവിതത്തിലെ തന്നെ നല്ലൊരു ഓർമയാക്കി ഇതിനെ മാറ്റുന്നു’- വാർണർ പറഞ്ഞു. ഫൈനലിൽ ബംഗളൂരു റോയൽചലഞ്ചേഴ്സിനെ ഏട്ടു റൺസിന് തോൽപിച്ച മുഹൂർത്തവും വാർണർ വിവരിക്കുന്നു.
കോഹ്ലി, ക്രിസ് ഗെയ്ൽ, ഡിവില്ലേഴ്സ് തുടങ്ങിയ വമ്പന്മാരുടെ ടീമായിരുന്നു എതിരാളികൾ. എന്നാൽ, ഞങ്ങൾ സ്വന്തം കരുത്തിലും ഫോമിലും വിശ്വസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.