Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2016 12:59 AM GMT Updated On
date_range 4 April 2016 6:04 PM GMTധോണിക്ക് പിന്തുണയുമായി ഗാംഗുലി
text_fieldsbookmark_border
കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പില്‍ ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായശേഷം ക്യാപ്റ്റന്‍ ധോണിക്കെതിരെ വിമര്ശമുയരുന്നതിനിടെ ആശ്വാസവാക്കുകളുമായി മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ‘ധോണി ഇന്ത്യയുടെ മികച്ച ക്യാപ്റ്റനാണ്. എന്നാല്‍, ആരും സമ്പൂര്‍ണരല്ല. എല്ലാവര്ക്കും ഇന്ത്യന്‍ ടീം ഫൈനലിലത്തെണമെന്നും കപ്പ് നേടണമെന്നും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഇംഗ്ളണ്ടും വെസ്റ്റിന്‍ഡീസും മികച്ച ടീമുകളാണ്. സെമിഫൈനലില്‍ വിന്‍ഡീസ് ടീമിന്‍െറ കരുത്തും കഴിവുംകൊണ്ട് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്താനായി’ -ഗാംഗുലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story