Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകളം നിറയാന്‍ കരുത്തര്‍

കളം നിറയാന്‍ കരുത്തര്‍

text_fields
bookmark_border
കളം നിറയാന്‍ കരുത്തര്‍
cancel
camera_alt????????? ???????????? ??????????????? ???? ???????? ??????? ??????????? ??? ?????????? ????????????????? ????????????????

കറുത്ത കുതിരകളാവാന്‍ ഗുജറാത്ത് സിംഹങ്ങള്‍
ഐ.പി.എല്‍ വാതുവെപ്പ് വിവാദത്തില്‍ കുടുങ്ങി രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും സസ്പെന്‍ഷനിലായതിന്‍െറ ഗുണമുണ്ടായത് ഗുജറാത്തിനാണ്. രണ്ടു ടീമുകള്‍ വീണപ്പോള്‍ മറ്റു രണ്ടു ടീമുകള്‍ക്ക് അനുമതികിട്ടിയത് ഗുജറാത്ത് മുതലാക്കി. അങ്ങനെ പണിയില്ലാതായ താരങ്ങളെയും തട്ടിക്കൂട്ടി ഒരു ടീമിന് ജന്മവും നല്‍കി. ഗുജറാത്ത് ലയണ്‍സ് എന്ന് പേരുമിട്ടു. ഇലക്ട്രോണിക്സ് വ്യവസായികളായി ഇന്‍ടെക്സ് ആണ് ടീം ഉടമ.

എന്നുവെച്ച് കളിക്കാര്‍ അത്ര മോശമൊന്നുമല്ല. ചെന്നൈ നിരയില്‍ ധോണിയുടെ കൈപിടിച്ചുനടന്ന നിരവധിപേര്‍ ഗുജറാത്തിലുണ്ട്. ക്യാപ്റ്റന്‍ സുരേഷ് റെയ്ന ചെന്നൈയെ രണ്ടുതവണ ചാമ്പ്യനാക്കിയതില്‍ മോശമല്ലാത്ത പങ്കുവഹിച്ചയാളാണ്. വെസ്റ്റിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെ്ന്‍ ബ്രാവോ, ട്വന്‍റി20യിലെ ഏറ്റവുംമികച്ച ഓപണര്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന ആരോണ്‍ ഫിഞ്ച്, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജ, ന്യൂസിലന്‍ഡിന്‍െറ വെടിക്കെട്ടു വീരന്‍ ബ്രണ്ടന്‍ മക്കല്ലം, ഡ്വെ്ന്‍ സ്മിത്ത് തുടങ്ങിയവരൊക്കെ ചെന്നൈ ടീമില്‍ അണിനിരന്നവര്‍ തന്നെ.

ധോണികൂടി ഉണ്ടായിരുന്നെങ്കില്‍ ഗുജറാത്തിന് ചെന്നൈ സൂപ്പര്‍ കിങ്സ് എന്ന ബോര്‍ഡ് വേണമെങ്കില്‍ വെക്കാമായിരുന്നു. ഇന്ത്യന്‍ ടീമിലും ഐ.പി.എല്ലിലും തിളങ്ങിയ പ്രവീണ്‍ കുമാര്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ പരിചയസമ്പത്തും ടീമിന് മുതല്‍ക്കൂട്ടാവും. ആസ്ട്രേലിയന്‍ പേസ് ബൗളര്‍ ജെയിംസ് ഫോക്നറിനാണ് ബൗളിങ് ഡിപ്പാര്‍ട്മെന്‍റിന്‍െറ ചുമതല. നിരവധി പുതുമുഖങ്ങളും ടീമിലുണ്ട്. ആസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ബ്രാഡ് ഹോഗാണ് ടീമിന്‍െറ പരിശീലകന്‍. ടീം എന്ന നിലയില്‍ പുതുക്കക്കാരെങ്കിലും ഏത് വമ്പനെയും അട്ടിമറിക്കാന്‍ പോന്ന താരബലമാണ് ഗുജറാത്തിന്‍െറ പ്ളസ്. ചിലപ്പോള്‍ കറുത്ത കുതിരകളായി മാറാനും ഗുജറാത്തിനാവും. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ട്.

തിരിച്ചുപിടിക്കാന്‍ കൊല്‍ക്കത്ത

ചാവു കുഴിയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍േറത്. രണ്ടുതവണ കപ്പില്‍ മുത്തമിട്ട റെക്കോഡ് ചെന്നൈക്കും മുംബൈക്കുമൊപ്പം കൊല്‍ക്കത്തക്കും സ്വന്തം. 2008ല്‍ ആദ്യ ഐ.പി.എല്ലില്‍ കളത്തിലിറങ്ങുമ്പോള്‍ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍െറ ടീമിനായിരുന്നു ഏറ്റവും ജയസാധ്യത കല്‍പിച്ചത്. അത്രയും താരസമ്പന്നമായിരുന്നു അന്നത്തെ ടീം. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ക്രിസ് ഗെയില്‍, റിക്കി പോണ്ടിങ്, ബ്രണ്ടന്‍ മക്കല്ലം, ശുഐബ് അക്തര്‍, ഇശാന്ത് ശര്‍മ തുടങ്ങിയ വന്‍ താരനിരയുണ്ടായിട്ടും ആറാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടിവന്നു.

അടുത്ത സീസണില്‍ അതിനെക്കാള്‍ മോശമായിരുന്നു അവരുടെ പ്രകടനം എട്ടാം സ്ഥാനം. വീണ്ടും ആറ്, നാല് എന്നീ സ്ഥാനങ്ങളിലത്തെിയ ടീം 2012ല്‍ ഗൗതം ഗംഭീറിന്‍െറ നായകത്വത്തില്‍ ആദ്യമായി കപ്പ് നേടി. ചെന്നൈ സൂപ്പര്‍ കിങ്സിന്‍െറ ഹാട്രിക് മോഹമാണ് അന്ന് കൊല്‍ക്കത്ത തകര്‍ത്തത്. യൂസുഫ് പത്താന്‍െറയും ജാക് കാലിസിന്‍െറയും സുനില്‍ നരെയ്ന്‍െറയും പ്രകടനമികവിലായിരുന്നു കപ്പ് കൊല്‍ക്കത്തയിലത്തെിയത്. അന്ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ഷാറൂഖ് ഖാന്‍െറ ആഹ്ളാദം ആരാധകര്‍ മറക്കാനിടയില്ല.

അടുത്തവര്‍ഷം ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ടീം 2014ലും ചാമ്പ്യന്മാരായി ഷാറൂഖിന്‍െറ മാനം കാത്തു. വന്‍ താരങ്ങളില്ലാതെയാണ് ഗംഭീര്‍ ടീമിനെ നയിച്ചത്. കഴിഞ്ഞവര്‍ഷം അഞ്ചാമതായി പോയ ടീം ഇക്കുറി പതിവ് ആവര്‍ത്തിച്ച് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. വന്‍ താരങ്ങള്‍ ഇക്കുറിയില്ളെന്നു വേണം പറയാന്‍. സുനില്‍ നരെയ്നിലും പഴയ പടക്കുതിരകളായ യൂസുഫ് പത്താന്‍, റോബിന്‍ ഉത്തപ്പ, ലോകകപ്പ് ഹീറോ ആന്ദ്രെ റസല്‍, ബംഗ്ളാ ഹീറോ ഷാകിബുല്‍ ഹസന്‍ എന്നിവരിലാണ് ഗംഭീറിന്‍െറ ഗംഭീര പ്രതീക്ഷ. ട്രവര്‍ ബെയ്ലിസ് പരിശീലിപ്പിക്കുന്ന ടീമിന്‍െറ പ്രധാന കോച്ച് ജാക് കാലിസ് തന്നെയാണ്.

നിര്‍ഭാഗ്യമകറ്റാന്‍ ചെകുത്താന്മാര്‍

ഐ.പി.എല്ലിലെ ഏറ്റവും നിര്‍ഭാഗ്യവാന്മാരുടെ ടീമെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയാണ്. പലപ്പോഴും മികച്ച തുടക്കത്തിനുശേഷം ടീം മങ്ങിപ്പോവുകയായിരുന്നു പതിവ്. ആദ്യ സീസണില്‍ വീരേന്ദ്ര സെവാഗിന്‍െറ നായകത്വത്തില്‍ കളത്തിലിറങ്ങുമ്പോള്‍ ടീം ഏറെ പ്രതീക്ഷിച്ചിരുന്നു. ട്വന്‍റി 20 സ്പെഷലിസ്റ്റുകളായ എബി ഡിവില്ലിയേഴ്സ്, ഗൗതം ഗംഭീര്‍, തിലകരത്നെ ദില്‍ഷന്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കു പുറമേ പാകിസ്താന്‍െറ മുഹമ്മദ് ആസിഫ്, ശുഐബ് മാലിക്, ആസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ളെന്‍ മഗ്രാത്ത്, ന്യൂസിലന്‍ഡ് സ്പിന്നര്‍ ഡാനിയല്‍ വെട്ടോറി എന്നിവരൊക്കെ അന്ന് ടീമിലുണ്ടായിരുന്നു.

പക്ഷേ, നാലാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2009ലും 2012ലും മൂന്നാംസ്ഥാനത്തത്തൊനായതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. സെവാഗ് ഇപ്പോള്‍ ഐ.പി.എല്ലില്‍ തന്നെയില്ല. കളിമതിയാക്കി മാസ്റ്റേഴ്സ് മത്സരത്തിലേക്ക് ചുവടു മാറിക്കഴിഞ്ഞു. പുതിയ നായകന്‍െറയും കോച്ചിന്‍െറയും നേതൃത്വത്തില്‍ ദൗര്‍ഭാഗ്യം മറികടക്കാനുള്ള കഠിന യത്നത്തിലാണ് ഡല്‍ഹി. ഇന്ത്യന്‍ ബൗളിങ്ങിന്‍െറ കുന്തമുനയായിരുന്ന സഹീര്‍ ഖാനാണ് ഡല്‍ഹിയുടെ പുതിയ ക്യാപ്റ്റന്‍. ഇന്ത്യന്‍ ടീമിന്‍െറ കോച്ചാകാന്‍ സാധ്യത കല്‍പിക്കുന്ന, ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ പ്രതിരോധ മതില്‍ ആയിരുന്ന മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് ഡല്‍ഹി ടീമിന്‍െറ ഉപദേഷ്ടാവ്.

ബെന്‍ സ്റ്റോക്സിനെ അടിച്ചുപരത്തി വിന്‍ഡീസിന് ലോക കിരീടം നേടിക്കൊടുത്ത കാര്‍ലോസ് ബ്രാത്വെയ്റ്റ്, ദക്ഷിണാഫ്രിക്കയുടെ യുവതാരം ക്വിന്‍റണ്‍ ഡികോക്, ജെ.പി. ഡുമിനി തുടങ്ങിയവരൊക്കെ ഡല്‍ഹി നിരയിലുണ്ട്. മലയാളിതാരം സഞ്ജു വി. സാംസണും ഏറെ നാളായി പുറത്തിരിക്കുന്ന മുഹമ്മദ് ഷമിയും ഡല്‍ഹിക്കായി കളത്തിലിറങ്ങുന്നു.
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipl 2016
Next Story