ഉദിച്ചുയരാന്‍ സണ്‍റൈസേഴ്സ്
text_fields
കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന് ഓറഞ്ച് ക്യാപ് ധരിക്കാന്‍ അവസരമുണ്ടായത് ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണര്‍ക്കായിരുന്നു. ക്യാപ്റ്റന്‍െറ കുപ്പായത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനായി വാര്‍ണര്‍ മിന്നിയത് ഏഴ് അര്‍ധ സെഞ്ച്വറിയുമായിട്ടായിരുന്നു. എന്നിട്ടും ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാനായിരുന്നു സണ്‍ റൈസേഴ്സിന്‍െറ വിധി. ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാന്‍ കളിക്കുന്ന ടീമെന്ന പ്രത്യേകത കൂടിയുണ്ട് ഹൈദരാബാദിന്. രണ്ടാം സീസണില്‍ കപ്പ് നേടിയ ഡെക്കാണ്‍ ചാര്‍ജേഴ്സ് ഇല്ലാതായപ്പോള്‍ പകരം വന്ന ടീമാണ് ഹൈദരാബാദ്.
ഐ.പി.എല്ലിന്‍െറ ആറാം സീസണിലാണ് ഹൈദരാബാദ് ടീമുണ്ടായത്. 2013ല്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ നായകത്വത്തിലാണ് ടീം ആദ്യമായി കളത്തിലിറങ്ങിയത്. അന്നത്തെ നാലാം സ്ഥാനത്തിനപ്പുറം ഉദിക്കാന്‍ ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വാര്‍ണറുടെ നായകത്വത്തിലാണ് ടീമിറങ്ങുന്നത്. ശിഖര്‍ ധവാന് പുറമെ യുവരാജ് സിങ്ങും ഹൈദരാബാദ് നിരയിലുണ്ട്.
ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഇംഗ്ളണ്ട് നായകന്‍ ഒയിന്‍ മോര്‍ഗനും അണിനിരക്കുന്ന ഹൈദരാബാദിന്‍െറ പ്രതീക്ഷ ട്രെന്‍റ് ബോള്‍ട്ട്, ഭുവനേശ്വര്‍ കുമാര്‍, മുസ്തഫിസുര്‍ റഹ്മാന്‍ ത്രയത്തിന്‍െറ ബൗളിങ്ങിലാണ്. തന്ത്രങ്ങളുടെ ആശാനായ ടോം മൂഡിയാണ് കോച്ച്.
സണ്‍റൈസേഴ്സ്
- ഡേവിഡ് വാര്‍ണര്‍
- (ക്യാപ്റ്റന്‍)
- ഷിഷ് റെഡ്ഡി
- റിക്കി ഭുല്‍
- ബിപുല്‍ ശര്‍മ
- ട്രെന്‍റ് ബോള്‍ട്ട്
- ബെന്‍ കട്ടിങ
- ശിഖര്‍ ധവാന്‍
- മോയിസസ് ഹെന്‍റികസ
- ദീപക് ഹുഡ
- സിദ്ധാര്‍ഥ് കൗള്‍
- ഭുവനേശ്വര്‍ കുമാര്‍
- അഭിമന്യു മിഥുന്‍
- ഒയിന്‍ മോര്‍ഗന്‍
- മുസ്തഫിസുര്‍ റഹ്മാന്‍
- ആശിഷ് നെഹ്റ
- നമാന്‍ ഓജ
- വിജയ് ശങ്കര്‍
- കരണ്‍ ശര്‍മ
- ബരീന്ദര്‍ സ്രാന്‍
- തിരുമലസെട്ടി സുമന്‍
- ആതിഥ്യ താരെ
- കെയ്ന്‍ വില്യംസണ്‍
- യുവരാജ് സിങ്
- ടോം മൂഡി (കോച്ച്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.