ഐ.പി.എല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രക്ക് പുറത്തേക്ക് മാറ്റണമെന്ന് ഹൈകോടതി
text_fieldsമുംബൈ: ഏപ്രില്‍ 30ന് ശേഷം മഹാരാഷ്ട്രയില്‍ നടത്താന്‍ നിശ്ചയിച്ച എല്ലാ ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളും സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ ഇവിടെ നടത്താനിരുന്ന 13 മത്സരങ്ങളും പുനക്രമീകരിക്കേണ്ടി വരും. നാഗ്പൂരില്‍ മൂന്നും പൂനെയില്‍ ആറും മുംബൈയില്‍ നാലും മത്സരങ്ങളാണ് നടത്താനിരുന്നത്. സംസ്ഥാനം കടുത്ത വരൾച്ചയെ അഭിമുഖീകരിക്കു േമ്പാൾ െഎ.പി.എൽ മത്സരങ്ങൾക്ക് വൻ തോതിൽ ജലം ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് കോടതി വിധി.
‘മത്സരം സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് മാറ്റുന്നതാണ് നല്ലത്. ജനങ്ങളുടെ അവസ്ഥയെ ഞങ്ങള്‍ക്ക് അവഗണിക്കാനാവില്ല. -കോടതി പറഞ്ഞു. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഐ.പി.എല്‍ ടീം അംഗങ്ങളായ കിങ്സ് ഇലവന്‍ പഞ്ചാബും റൈസിങ് പൂനെ സൂപ്പര്‍ ജയന്‍റ്സും മത്സരം മഹാരാഷ്ട്രയില്‍ നിന്ന് മാറ്റുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. മത്സരങ്ങള്‍ക്ക് തങ്ങള്‍ കുടിവെള്ളം ഉപയോഗിക്കില്ലെന്നും ശുദ്ധീകരിച്ച മലിന ജലമായിരിക്കും ഉപയോഗിക്കുകയെന്നുമാണ് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞത്. വേനല്‍ക്കാലമായതോടെ രൂക്ഷമായ വരള്‍ച്ചയാണ് മഹാരാഷ്ട്രയില്‍ അനുഭവപ്പെടുന്നത്. ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി 60 ലക്ഷം ലിറ്റര്‍ വെള്ളം വിനിയോഗിക്കുന്നതിനെതിരെ മുമ്പും ബോംബെ ഹൈകോടതി രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.