ഗുജറാത്ത് ലയണ്‍സിന് ത്രസിപ്പിക്കുന്ന ഒരു റണ്‍ ജയം
text_fieldsന്യൂഡല്‍ഹി: അവസാനപന്തുവരെ ആവേശം മാറിമറിഞ്ഞ പോരാട്ടത്തിനൊടുവില്‍ സുരേഷ് റെയ്നയുടെ ഗുജറാത്ത് ലയണ്‍സിന് ഒരു റണ്‍ ജയം. ഗുജറാത്തി വെടിക്കെട്ടിന് അതേവീര്യത്തോടെ മറുപടി നല്‍കിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അവസാനംവരെ പൊരുതിയെങ്കിലും ലക്ഷ്യത്തിന് ഒരുറണ്‍ അകലെ കീഴടങ്ങി. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ ഡല്‍ഹി അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 171ലത്തെിയേ ഉള്ളൂ.
ഓപണര്‍മാരായ ഡ്വെ്ന്‍ സ്മിത്തും (30 പന്തില്‍ 53), ബ്രണ്ടന്‍ മക്കല്ലവും (36 പന്തില്‍ 60) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഗുജറാത്തിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
സഹീര്‍ എറിഞ്ഞ ഓപണിങ് ഓവറില്‍ 18 റണ്‍സാണ് സ്മിത്ത് പറത്തിയത്. തൊട്ടുപിന്നാലെ മക്കല്ലത്തിന്‍െറ ബാറ്റിനും ചൂടുപിടിച്ചു. അഞ്ച് ഓവറില്‍ 63ഉം, 10 ഓവറില്‍ 110 റണ്‍സുമായിരുന്നു ഗുജറാത്ത് സ്കോര്‍. 11ാം ഓവറില്‍ കൂട്ടുകെട്ട് പിളര്‍ന്നതോടെ റണ്‍സൊഴുക്ക് നിലച്ചു.
മറുപടിയില്‍ കല്ലുകടിയോടെയാണ് ഡല്‍ഹി തുടങ്ങിയത്. ഡി കോക്ക് (5), സഞ്ജു (1), കരുണ്‍ നായര്‍ (9) എന്നിവര്‍ നാല് ഓവറിനകം മടങ്ങി. തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് ജെ.പി. ഡുമിനിയും (43 പന്തില്‍ 48), ക്രിസ് മോറിസും (32 പന്തില്‍ 82 നോട്ടൗട്ട്) നടത്തിയ രക്ഷാപ്രവര്‍ത്തനം ഡല്‍ഹിക്ക് വിജയപ്രതീക്ഷ നല്‍കി. നാലാം വിക്കറ്റില്‍ 87 റണ്‍സാണ് ഇവര്‍ നേടിയത്. അവസാന ഓവറില്‍ പവന്‍നേഗിയെ കൂട്ടുപിടിച്ചും മോറിസ് കളിച്ചെങ്കിലും വിജയം നേടാന്‍ കഴിഞ്ഞില്ല. രണ്ട് വിക്കറ്റ് കൂടി നേടിയ മോറിസ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.