സ്മിത്തിന്‍െറ സെഞ്ച്വറി പാഴായി; ഗുജറാത്തിന് ജയം
text_fields
പുണെ: പുണെ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ ദുര്‍വിധി അകലുന്നില്ല. 195 എന്ന കൂറ്റന്‍ സ്കോര്‍ നേടിയിട്ടും മൂന്ന് വിക്കറ്റിന് ഇഷ്ടക്കാരന്‍ സുരേഷ് റെയ്നയുടെ ഗുജറാത്ത് ലയണ്‍സിനോട് തോല്‍ക്കാനായിരുന്നു നിയോഗം. സ്കോര്‍: പുണെ 20 ഓവറില്‍ മൂന്നിന് 195. ഗുജറാത്ത് 20 ഓവറില്‍ ഏഴിന് 196.
പുണെക്കു വേണ്ടി ഓസീസ് താരം സ്റ്റീവന്‍ സ്മിത്ത് സെഞ്ച്വറി(54 പന്തില്‍101) നേടിയപ്പോള്‍ ഓപ്പണര്‍മാരായ ഡ്വെ്ന്‍ സ്മിത്ത്(37പന്തില്‍ 63) ബ്രണ്ടന്‍ മക്കല്ലം(22 പന്തില്‍ 43) എന്നിവരുടെ കരുത്തിലായിരുന്നു ഗുജറാത്തിന്‍െറ ജയം. ഒരു തവണ ലഭിച്ച ജീവന്‍ മുതലാക്കിയായിരുന്നു സ്റ്റീവന്‍ സ്മിത്തിന്‍െറ തേരോട്ടം. എട്ടു ഫോറും അഞ്ചു സിക്സും സ്മിത്തിന്‍െറ ബാറ്റില്‍നിന്ന് പിറന്നു. അജിന്‍ക്യ രഹാനെ അര്‍ധസെഞ്ച്വറിയോടെ സ്മിത്തിന് ഉറച്ച പിന്തുണ നല്‍കി. ക്യാപ്റ്റന്‍ എം.എസ്. ധോണി 18 പന്തില്‍ രണ്ടു വീതം സിക്സും ഫോറും സഹിതം 30 റണ്‍സോടെ സ്കോറുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
കടന്നാക്രമിച്ചായിരുന്നു ഗുജറാത്തിന്‍െറ തുടക്കം. സ്മിത്തും മക്കല്ലവും പുണെ ബൗളര്‍മാരെ തലങ്ങുവിലങ്ങും പായിച്ചു. 8.1 ഓവറില്‍ 93 റണ്‍സ് ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്. മക്കല്ലത്തെ ഭാട്ടിയ മോര്‍ക്കലിന്‍െറ കൈകളിലത്തെിച്ചതോടെ സഖ്യം പൊളിഞ്ഞു. സ്കോര്‍ 115ല്‍ നില്‍ക്കെ അര്‍ധസെഞ്ച്വറി പിന്നിട്ട സ്മിത്തും വീണു. പിന്നീട് റെയ്ന(34), ദിനേഷ് കാര്‍ത്തിക് (33) എന്നിവര്‍ നിര്‍ണായക സംഭാവന നല്‍കി. തിസാര പെരേര എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സ് വേണ്ട ഘട്ടത്തില്‍ രണ്ടു വിക്കറ്റ് വീഴ്ത്തി മത്സരം ആവേശത്തിലായെങ്കിലും ജെയിംസ് ഫോക്നര്‍ ഗുജറാത്തിനെ സുരക്ഷിത തീരത്തത്തെിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.