ആസ്ട്രേലിയ തോല്‍വിയിലേക്ക്
text_fieldsഗല്ളെ: ഒറ്റദിവസം. വീണത് 21 വിക്കറ്റുകള്‍. അതില്‍ ഒരു ഹാട്രിക്. ശേഷിക്കുന്നത് മൂന്നു ദിവസം. ലക്ഷ്യത്തിലത്തൊന്‍ ഇനിയും വേണ്ടത് 388 റണ്‍സ്. കൈയിലുള്ളത് ഏഴു വിക്കറ്റുകള്‍ മാത്രം. ശ്രീലങ്കയില്‍ പര്യടനത്തിനത്തെിയ ആസ്ട്രേലിയ രണ്ടാം ടെസ്റ്റിന്‍െറ രണ്ടാം ദിവസം തന്നെ തോല്‍വിയിലേക്ക് വീഴുകയാണ്.ആദ്യ ഇന്നിങ്സില്‍ 281 റണ്‍സെടുത്ത് ശ്രീലങ്ക പുറത്തായ ശേഷം ആദ്യ ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലായിരുന്നു ആസ്ട്രേലിയ. രണ്ടാം ദിനം 25ാമത്തെ ഓവറില്‍ ടീം സ്കോര്‍ 80ല്‍ നില്‍ക്കെ ആദം വോഗസ്, പീറ്റര്‍ നെവില്‍, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരെ പുറത്താക്കി രങ്കന ഹെറാത്ത് ടെസ്റ്റിലെ തന്‍െറ ആദ്യ ഹാട്രിക്കിനുടമയായി. റിവ്യൂവിലൂടെയാണ് സ്റ്റാര്‍ക്കിന്‍െറ പുറത്താകല്‍ സ്ഥിരീകരിച്ചത്.
106 എന്ന ശ്രീലങ്കക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറിന് ആസ്ട്രേലിയ പുറത്ത്. ലങ്കക്ക് 175 റണ്‍സിന്‍െറ ഒന്നാമിന്നിങ്സ് ലീഡ്. തുടര്‍ന്ന് ഉച്ചക്ക് മുമ്പുതന്നെ രണ്ടാമിന്നിങ്സിനിറങ്ങിയ ലങ്കയുടെ സ്ഥിതിയും ഭേദമായിരുന്നില്ല. തുടരെ വിക്കറ്റുകള്‍ പൊഴിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ 237 റണ്‍സിന് 10 വിക്കറ്റും വീഴുമ്പോഴേക്കും ലങ്ക 412 റണ്‍സിന്‍െറ ലീഡ് നേടിക്കഴിഞ്ഞിരുന്നു.രണ്ടാം നാള്‍ തന്നെ വീണ്ടും പാഡ് കെട്ടേണ്ടിവന്ന ആസ്ട്രേലിയ കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 25 റണ്‍സുമായി വന്‍ തോല്‍വിയുടെ വക്കിലാണ്.22 റണ്‍സുമായി ഡേവിഡ് വാര്‍ണറാണ് ക്രീസില്‍. രണ്ടിന്നിങ്സിലുമായി മിച്ചല്‍ സ്റ്റാര്‍ക് 11 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.