Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2016 1:31 AM GMT Updated On
date_range 9 Aug 2016 1:31 AM GMTകൂടിക്കാഴ്ച മാറ്റണമെന്ന ബി.സി.സി.ഐ ആവശ്യം ലോധ സമിതി തള്ളി
text_fieldsbookmark_border
ന്യൂഡല്‍ഹി: അടുത്ത ആറു മാസത്തിനിടെ നടപ്പാക്കേണ്ട പരിഷ്കാരങ്ങള്‍ സംബന്ധിച്ച് ചൊവ്വാഴ്ച നടക്കാനിരുന്ന കൂടിക്കാഴ്ച മാറ്റിവെക്കണമെന്ന ബി.സി.സി.ഐ ആവശ്യം ജസ്റ്റിസ് ലോധ സമിതി തള്ളി. ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാകുറും സെക്രട്ടറി അജയ് ശിര്ക്കെയും ജസ്റ്റിസ് ലോധ സമിതിയുമായി കൂടിക്കാഴ്ച നടത്തണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍, ഇതിന്‍െറ ആവശ്യമില്ളെന്ന് ബി.സി.സി.ഐയുടെ നിയമോപദേഷ്ടാവായി ചുമതലയേറ്റ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഉപദേശം നല്‍കിയിരുന്നു. പരിഷ്കാരങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം ആവശ്യമില്ലാത്തതാണെന്നും ഇതിനെതിരെ കൂടുതല്‍ ജഡ്ജിമാരുടെ ബെഞ്ചില്‍ റിവ്യൂ ഹരജി നല്‍കണമെന്നുമായിരുന്നു കട്ജുവിന്‍െറ നിര്‍ദേശം. ഇതിന്‍െറ ഭാഗമായി ലോധ സമിതിയുമായുള്ള കൂടിക്കാഴ്ചക്ക് ഹാജരാവേണ്ടതില്ളെന്നും അദ്ദേഹം ബി.സി.സി.ഐ ഭാരവാഹികളോട് പറഞ്ഞു. ചൊവ്വാഴ്ച 11 മണിക്കുമുമ്പ് സമിതി മുമ്പാകെ ഹാജരായില്ളെങ്കില്‍ ബി.സി.സി.ഐ ഭാരവാഹികളുടെ നടപടി കോടതിയലക്ഷ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story