പാക് ക്രിക്കറ്റ് താരം ഹനീഫ് മുഹമ്മദ് മരിച്ച വാര്‍ത്ത തെറ്റെന്ന് മകന്‍
text_fieldsകറാച്ചി: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഹനീഫ് മുഹമ്മദ് (81) അന്തരിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് മകനും മുൻ ടെസ്റ്റ് താരവുമായ ഷുഹൈബ് മുഹമ്മദ്. വര്‍ദ്ധക്യസഹജമായ അസുഖം മൂലം പിതാവിനെ കറാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയമിടിപ്പ് 6 മിനുറ്റ് നേരം നിശ്ചലമാവുകയായിരുന്നു. ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിതാവ് ഇപ്പോഴും വെന്‍റിലേറ്ററില്‍ തന്നെയാണ് കഴിയുന്നത്. പിതാവിന്‍െറ ആരോഗ്യ നില മോശമാണെന്നും ഷുഹൈബ് പറഞ്ഞു. നേരത്തെ ഞാൻ തന്നെയാണ് മരിച്ചെന്ന വാർത്ത മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ അഞ്ച് മിനുറ്റിന് ശേഷം ഡോക്ടർമാർ മരിച്ചില്ലെന്ന വാർത്ത സ്ഥിരീകരിക്കുകയായിരുന്നു.
ശ്വാസ കോശത്തിലെ അര്‍ബുധത്തെ തുടര്‍ന്ന് ഹനീഫ് മുഹമ്മദ് 2013 ല്‍ ലണ്ടനിലെ ചികില്‍സ തേടുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹം പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ച് വന്നു. രോഗം മൂര്‍ഛിച്ച് ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് മൂന്നാഴ്ച്ച മുമ്പാണ് ഹനീഫ് മുഹമ്മദിനെ കറാച്ചിയിലെ ആഖാ ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാകിസ്താന്‍്റെ ലിറ്റില്‍ മാസ്റ്റര്‍ എന്ന് വിളിപേരുള്ള ഹനീഫ് ഒരു കാലത്ത് ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന ഖ്യാതി കേട്ടിരുന്നു. 1952 മുതല്‍ 70 വരെയുള്ള കാലഘട്ടത്തില്‍ 55 ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹം പാകിസ്താന്‍ പാഡണിഞ്ഞു. 55 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 43.98 ശരാശരിയില്‍ 3,915 റണ്‍സ് അദ്ദേഹം നേടി. അതില്‍ 15 അര്‍ധ സെഞ്ച്വറിയും 12 സെഞ്ച്വറിയും ഉള്‍പ്പെടുന്നു.
1958 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ബ്രിഡ്ജ്ടൗണില്‍ വച്ച് നേടിയ 337 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ആ ഇന്നിംഗ്സിന് ഒരു പ്രത്യകേത കൂടെയുണ്ട്.16 മണിക്കൂര്‍ നീണ്ട ഇന്നിംഗ്സായിരുന്നു അത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ഇന്നിംഗ്സായിരുന്നു അത്. രണ്ടാം ഇന്നിംഗ്സില്‍ 473 റണ്‍സിന്‍്റെ ഫോളോ ഓണുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 16 മണികൂറിലേറെ നീണ്ട ഇന്നിംഗ്സിലൂടെ അദ്ദഹേം സമനില സമ്മാനിച്ചു. 2014ല്‍ ഇന്ത്യക്കെതിരെ ബ്രണ്ടന്‍ മെക്കല്ലം രണ്ടാം ഇന്നിംഗ്സില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടും വരെ ഹനീഫ് മാത്രമായിരുന്നു ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ബാറ്റ്സ്മാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.