അണ്ടർ 19 ലോകകപ്പിൽ പ്രായവിവാദം; നേപ്പാൾ ക്യാപ്റ്റന് 25 വയസ്സുണ്ടെന്ന് ആരോപണം
text_fieldsധാക്ക: അണ്ടർ 19 ലോകകപ്പിൽ പ്രായവിവാദം. നേപ്പാൾ ക്യാപ്റ്റൻ രാജുരിജാലിന് 25-നും 26നും ഇടക്ക് പ്രായമുണ്ടെന്ന ആരോപണവുമായി മുൻ രഞ്ജി ട്രോഫി താരം കൗസ്തുബ് പവാർ രംഗത്തെത്തി. എന്നാൽ ഇക്കാര്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളി. രാജു രിജാലിന് കളിക്കാൻ അർഹതയുണ്ടെന്ന് ഐ.സി.സി വ്യക്തമാക്കി. കൗസ്തുബ് പവാറിനൊപ്പം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) ഉദ്യോഗസ്ഥരും നേപ്പാൾ ക്യാപ്റ്റനെതിരെ രംഗത്തു വന്നു. രാജു ശർമ്മയെന്നാണ് ഇയാളുടെ പേരെന്നും 2000ത്തിൽ മുംബൈ അണ്ടർ 15 ടീമിൻെറ ക്യാപ്റ്റനായിരുന്നു ഇയാളെന്നും കൗസ്തുബ് ആരോപിച്ചു.
വിഷയത്തിൽ നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ (C.A.N) ചീഫ് എക്സിക്യൂട്ടീവുമായി ഐ.സി.സി സംസാരിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ മുമ്പ് സമർപിച്ച താരത്തിൻെറ രേഖകൾ ഐ.സി.സി പുന:പരിശോധിക്കുകയും ചെയ്തു. ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് നേപ്പാൾ അനുവദിച്ച പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ചാണ് നടപടിയെന്ന് ഐ.സി.സി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.