പരാജയം വിടാതെ ആസ്ട്രേലിയ; കിവിസിനോട് 159 റണ്‍സിന് തോറ്റു
text_fieldsഓക്‌ലന്‍ഡ്: ട്വൻറി 20 പരമ്പരയിൽ ഇന്ത്യയോടേറ്റ വൻതോൽവിയിൽ നിന്നും മുക്തരാകാതെ കംഗാരുക്കൾ. ഇന്ന് നടന്ന ചാപ്പല്‍-ഹെഡ്‌ലി പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ന്യൂസീലന്‍ഡിനോട് 159 റണ്‍സിന് ഒാസീസ് തോറ്റു. ഇതോടെ മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ ന്യൂസീലന്‍ഡ് 1-0ത്തിന് മുന്നിലെത്തി. സ്കോർ ന്യൂസീലന്‍ഡ് 307/8 (50.0 ov), ആസ്ട്രേലിയ 148 (24.2 ov).
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 307 റണ്‍സ് നേടി. മാർട്ടിൻ ഗുപ്റ്റിൽ (90), ഹെൻറി നിക്കോളസ് (61), ബ്രണ്ടൻ മക്കല്ലം (44) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ന്യൂസിലൻഡ് മികച്ച സ്കോർ ഉയർത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 24.2 ഓവറില്‍ 148 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടും മാറ്റ് ഹെന്‍ട്രിയും ചേർന്നാണ് ആസ്ട്രേലിയയെ എറിഞ്ഞിട്ടത്.
ഒമ്പത് ഒാവറിൽ ആറ് വിക്കറ്റിന് 41 റണ്‍സെന്ന നിലയിലായിരുന്നു ഒറു ഘട്ടത്തിൽ ഒാസീസ്. ഏഴാം വിക്കറ്റില്‍ മാത്യു വെയ്ഡും ഫോക്‌നറും നടത്തിയ
രക്ഷാപ്രവർത്തനം ആണ് ഒാസീസിനെ അൽപമെങ്കിലും അപമാനഭാരം കുറച്ചത്. ഇരുവരും ചേര്‍ന്ന് 79 റണ്‍സ് നേടി. ആറ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.