എന്‍. ശ്രീനിവാസൻെറ ഭരണപരിഷ്കാരങ്ങള്‍ ഐ.സി.സി പുന:പരിശോധിക്കും
text_fieldsദുബൈ: 2014ല്‍ എന്‍. ശ്രീനിവാസന്‍ ചെയര്‍മാനായിരുന്ന കാലത്ത് നടപ്പാക്കിയ ഭരണപരിഷ്കാരം പുന:പരിശോധിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനം. ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ളണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഐ.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റികളില്‍ സ്ഥിരം സ്ഥാനം നല്‍കില്ളെന്നും ഐ.സി.സി അറിയിച്ചു. ശശാങ്ക് മനോഹര്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തശേഷം നടന്ന ഈ വര്‍ഷത്തെ ആദ്യ ഐ.സി.സി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ളണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സാമ്പത്തിക മേല്‍ക്കോയ്മയുണ്ടാകുന്ന രീതിയിലുള്ള ഭരണപരിഷ്കാരമാണ് 2014ല്‍ നടപ്പാക്കിയത്. ഇതുള്‍പ്പെടെ 2014ലെ എല്ലാ ഭരണപരിഷ്കാരങ്ങളും പുന:പരിശോധിക്കാനാണ് തീരുമാനം. ഇതിനായി അഞ്ചംഗ സ്റ്റിയറിങ് കമ്മിറ്റിയെ നിയോഗിച്ചു. ശശാങ്ക് മനോഹറായിരിക്കും സമിതിയുടെ മേധാവി. ഏപ്രിലില്‍ നടക്കുന്ന ഐ.സി.സി യോഗത്തില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജൂണില്‍ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ പരിഷ്കാരം നടപ്പാക്കാനാണ് ശ്രമം നടക്കുന്നത്.
ഐ.സി.സി ചെയര്‍മാന്‍ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളില്‍ ഭാരവാഹിത്വം വഹിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും. കാലാവധി കഴിഞ്ഞ് വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തേക്കത്തെുന്നത് തടയും. ഐ.സി.സി ഓഡിറ്റ് കമ്മിറ്റി ചെയര്‍മാന്‍െറ മേല്‍നോട്ടത്തില്‍ രഹസ്യ ബാലറ്റിലൂടെയായിരിക്കും ചെയര്‍മാനെ തെരഞ്ഞെടുക്കുക.
രണ്ട് ഡയറക്ടര്‍ബോര്‍ഡുകളുടെ പൂര്‍ണ പിന്തുണയുള്ളവര്‍ക്കുമാത്രമെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടായിരിക്കുകയുള്ളു. ഐ.സി.സി ഡയറക്ടര്‍ ബോര്‍ഡില്‍ ഒരിക്കലെങ്കിലും അംഗമായിരുന്നവരെ മാത്രമേ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യാവൂ.ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനാണ് ഭരണപരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് ശശാങ്ക് മനോഹര്‍ പറഞ്ഞു.
അതേസമയം, ഇന്ത്യയുള്‍പ്പെടെയുള്ള ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് തിരിച്ചടിയാണ് ഐ.സി.സിയുടെ തീരുമാനം. ഐ.സി.സിയില്‍ വന്‍ രാജ്യങ്ങള്‍ക്കുള്ള അമിത സ്വാധീനം ഇല്ലാതാക്കുകയാണ് ഭരണപരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ഐ.സി.സിക്ക് എല്ലാ ടീമുകളും ഒരുപോലെയാണെന്നും ആരും ആരെക്കാളും വലുതല്ളെന്നും ശശാങ്ക് മനോഹര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.