ട്വന്റി 20 ലോകകപ്പ്: ധോണി നയിക്കും; മനീഷ് പാണ്ഡെ ടീമിലില്ല
text_fieldsമുംബൈ: കുട്ടിക്രിക്കറ്റിന്‍െറ പെരുങ്കളിയാട്ടത്തിനായി ഇന്ത്യന്‍ പടയാളികളുടെ നിര ഒരുങ്ങി. നായകന്‍ ധോണിക്കു കീഴില്‍ പുതുരക്തവും പരിചയസമ്പന്നരായ പടക്കുതിരകളും ഒത്തിണങ്ങിയ ഇന്ത്യന്‍ സംഘത്തെ ബി.സി.സി.ഐ തെരഞ്ഞെടുത്തു. ഏകദിന ലോകകപ്പിനുശേഷം പരിക്കിനത്തെുടര്‍ന്ന് കളിക്കളത്തില്‍നിന്ന് വിട്ടുനിന്ന മുഹമ്മദ് ഷമി തിരിച്ചുവന്നപ്പോള്‍ പവന്‍ നേഗി എന്ന ഇടങ്കൈയന്‍ സ്പിന്നര്‍ പുതുമുഖമായി.
ശ്രീലങ്കന്‍ പര്യടനത്തില്‍നിന്ന് വിശ്രമം അനുവദിച്ച വിരാട് കോഹ്ലി ടീമില്‍ മടങ്ങിയത്തെിയപ്പോള്‍ മനീഷ് പാണ്ഡെ പുറത്തായി. ഷമിയുടെ വരവോടെ ഭുവനേശ്വര്‍ കുമാറും പുറത്തായി. പരിക്കേറ്റ് പുറത്തിരുന്ന ഷമി ഫിറ്റ്നസ് തെളിയിച്ചിട്ടില്ളെങ്കിലും ഫെബ്രുവരി 20ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് ട്വന്‍റി20 ടൂര്‍ണമെന്‍റിന് മുമ്പായി ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന വിശ്വാസത്തിലാണ് 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
ആസ്ട്രേലിയന്‍ മണ്ണില്‍ 3-0ത്തിന് ട്വന്‍റി20 പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ നിരയില്‍ ഏറെ മാറ്റങ്ങളൊന്നും വരുത്താതെയാണ് സെലക്ടര്‍മാര്‍ ടീം തെരഞ്ഞെടുപ്പ് നടത്തിയത്. മഹേന്ദ്രസിങ് ധോണി നയിക്കുന്ന സംഘത്തില്‍ ഓപണിങ് ജോടി രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെ. ബാറ്റിങ് നിരക്ക് കരുത്തുപകരാന്‍ വിരാട് കോഹ്ലിയും അജിന്‍ക്യ രഹാനെയും സുരേഷ് റെയ്നയും യുവരാജ് സിങ്ങുമുണ്ട്. രവീന്ദ്ര ജദേജ സ്ഥാനം നിലനിര്‍ത്തി. സ്പിന്‍ ഡിപ്പാര്‍ട്മെന്‍റിനെ പരിചയസമ്പന്നരായ രവിചന്ദ്ര അശ്വിനും ഹര്‍ഭജനും നയിക്കുമ്പോള്‍ പുതുമുഖം പവന്‍ നേഗിയും സഹായത്തിനുണ്ട്. പേസ് ബൗളിങ്ങില്‍ മുഹമ്മദ് ഷമി, ആശിഷ് നെഹ്റ എന്നീ പരിചിതര്‍ക്കൊപ്പം ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. വിക്കറ്റ് കീപ്പര്‍ റോളില്‍ നായകന്‍ ധോണിക്ക് പകരക്കാരനില്ല.
ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ്കീപ്പര്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്ന, യുവരാജ് സിങ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, ആശിഷ് നെഹ്റ, ഹര്‍ഭജന്‍സിങ്, മുഹമ്മദ് ഷമി, പവന്‍ നേഗി.
Hon.Secretary @ianuragthakur announces the teams for #Asiacup & #WorldT20https://t.co/0s5lxt3y4y
— BCCI (@BCCI) February 5, 2016
Team India squad for the #AsiaCup & #ICCWT20 https://t.co/X3iImKKdV1
— BCCI (@BCCI) February 5, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.