ഇന്ത്യ-ശ്രീലങ്ക ട്വന്‍റി20 പരമ്പരക്ക് നാളെ തുടക്കം; ദില്‍ഷന്‍ കളിക്കില്ല
text_fields
പുണെ: ട്വന്‍റി20 ലോകകപ്പിനു മുമ്പായി ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന രണ്ടു മത്സരങ്ങളുടെ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച പുണെയില്‍ നടക്കും. ശ്രീലങ്കന്‍ ടീമിന്‍െറ ഓപണറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ തിലകരത്നെ ദില്‍ഷന്‍ കൈക്ക് പരിക്കേറ്റതിനാല്‍ ഈ മത്സരത്തില്‍ കളിക്കില്ല.
ഇന്ത്യയിലേക്ക് പുറപ്പെട്ട ശ്രീലങ്കന്‍ ടീമില്‍ ദില്‍ഷന്‍ ഇല്ല. എന്നാല്‍, വെള്ളിയാഴ്ച റാഞ്ചിയില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ദില്‍ഷന്‍ കളിക്കാനിടയുണ്ടെന്ന് ലങ്കന്‍ ടീം വൃത്തങ്ങള്‍ പറയുന്നു. ദില്‍ഷന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നിരോഷന്‍ ഡിക്വെല്ലയെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടീമിന്‍െറ നെടുന്തൂണായ വിരാട് കോഹ്ലിക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ആസ്ട്രേലിയയെ അവരുടെ മണ്ണില്‍ 3-0ത്തിന് തൂത്തുവാരിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇന്ത്യയുടെ ബാറ്റിങ്-ബൗളിങ് നിര മികച്ച ഫോമിലാണെന്നത് ആതിഥേയര്‍ക്ക് ആത്മവിശ്വാസം പകരുന്നു. ട്വന്‍റി20 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ശ്രീലങ്ക. ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ലങ്ക കിരീടമണിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.