ധോണിക്കെതിരായ വാതുവെപ്പ് പരാമര്‍ശം സുനില്‍ ദേവ് നിഷേധിച്ചു
text_fieldsന്യൂഡല്‍ഹി: ഇന്ത്യ -ഇംഗ്ളണ്ട് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്ന് ഒളികാമറ ഓപറേഷനില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ടീമിന്‍െറ മുന്‍ മാനേജര്‍ സുനില്‍ ദേവ് നിഷേധിച്ചു. ഇത്തരമൊരു സംഭവം നടന്നിട്ടില്ളെന്നും വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഹിന്ദി പത്രമായ ‘സണ്‍ സ്റ്റാറി’നെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും സുനില്‍ ദേവ്.
2014ലെ ഇംഗ്ളണ്ട് പര്യടനത്തില്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി വാതുവെപ്പിന് കൂട്ടുനിന്നതായി സുനില്‍ ദേവ് നടത്തിയ വെളിപ്പെടുത്തലിന്‍െറ ഒളികാമറ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സണ്‍ സ്റ്റാര്‍ പുറത്തുവിട്ടിരുന്നു. മഴ പെയ്ത് നനഞ്ഞ പിച്ചില്‍ ടോസ് കിട്ടിയാല്‍ ആദ്യം ബൗള്‍ ചെയ്യണമെന്ന ടീം മീറ്റിങ്ങിലെ തീരുമാനത്തിന് പകരം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ധോണി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് ഒത്തുകളിയായിരുന്നുവെന്ന് തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്നായിരുന്നു സുനില്‍ ദേവിന്‍െറ വെളിപ്പെടുത്തല്‍. ഇതേക്കുറിച്ച് താന്‍ ബി.സി.സി.ഐ പ്രസിഡന്‍റ് ശ്രീനിവാസന് കത്ത് നല്‍കിയിരുന്നതായും ദേവ് പറഞ്ഞിരുന്നു.എന്നാല്‍, തന്‍െറ തൊട്ടപ്പുറത്തെ സീറ്റിലിരിക്കുന്നയാളിന് ഇങ്ങനെയൊരു കത്ത് നല്‍കേണ്ട ആവശ്യമില്ളെന്നും പത്രത്തിന്‍െറ പരാമര്‍ശം അസംബന്ധമാണെന്നുമായിരുന്നു സുനില്‍ ദേവിന്‍െറ പ്രതികരണം. ഇന്ത്യന്‍ ടീമിന്‍െറ മുന്‍ മാനേജറായിരുന്ന സുനില്‍ ദേവ് ഇപ്പോള്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയാണ്.
ദേവിനോട് സംസാരിക്കവെ അദ്ദേഹത്തിന്‍െറ അനുവാദമില്ലാതെ റെക്കോഡു ചെയ്ത സംഭാഷണം എന്ന പേരില്‍ ദല്‍ഹി പ്രസ് ക്ളബില്‍ ഞായറാഴ്ചയാണ് സണ്‍ സ്റ്റാര്‍ ഒളികാമറ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ഒളികാമറ ഓപറേഷന്‍െറ ഭാഗമായാണ് തന്നോട് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെങ്കില്‍ പുറത്തറിയുന്ന നിമിഷം താനിത് നിഷേധിക്കുമെന്നും റിപ്പോര്‍ട്ടറോട് സുനില്‍ പറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് അസോസിയേഷനാണ് ബി.സി.സി.ഐ എന്നും താന്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നുമാണ് അതിനുള്ള ന്യായീകരണമായി പറഞ്ഞത്. സുനില്‍ ദേവിന്‍െറ വെളിപ്പെടുത്തല്‍ ശരിയല്ളെന്ന് ഐ.പി.എല്‍ വാതുവെപ്പ് കേസന്വേഷിക്കുന്ന ജസ്റ്റിസ് മുഗ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.