ചേട്ടന്മാര്‍ തോറ്റു; അനിയന്മാര്‍ ജയിച്ചു
text_fieldsപുണെ/മിര്‍പുര്‍: ആസ്ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചതിന്‍െറ ആവേശവുമായി സ്വന്തം നാട്ടില്‍ ശ്രീലങ്കക്കെതിരെ ആദ്യ ട്വന്‍റി20 മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് തോല്‍വി. അതേസമയം, അണ്ടര്‍ 19 ലോകകപ്പില്‍ സെമിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ട്വന്‍റി20യില്‍ അഞ്ചുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. സ്കോര്‍: ഇന്ത്യ 101 ഓള്‍ഒൗട്ട്. ശ്രീലങ്ക 18 ഓവറില്‍ അഞ്ചിന് 105.ഇന്ത്യന്‍നിരയില്‍ അശ്വിന്‍ (31), റെയ്ന (20), യുവരാജ് (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.
അരങ്ങേറ്റക്കാരന്‍ കസുന്‍ രജിത അരങ്ങുവാണ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആരെയും മോഹിപ്പിക്കുന്ന അരങ്ങേറ്റമായിരുന്നു രജിതയുടേത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍തന്നെ പൂജ്യനായി രോഹിത് ശര്‍മയെ ചമീരയുടെ കൈയിലത്തെിച്ച് രജിത അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നിക്കൊയ്ത്ത് തുടങ്ങി. ഞെട്ടല്‍ മാറുംമുമ്പേ അഞ്ചാം പന്തില്‍ രഹാനെയും (നാല്) പവിലിയനിലത്തെി. ധവാനൊപ്പം ചേര്‍ന്ന് റെയ്ന രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും രജിത വീണ്ടും ആഞ്ഞടിച്ചു. ധവാന്‍(9), റെയ്ന(20) ധോണിയും (രണ്ട്) എന്നിവര്‍ പെട്ടെന്ന് പിന്‍വാങ്ങി. ക്രീസിലത്തെി രണ്ടാം പന്തില്‍തന്നെ സിക്സര്‍ പറത്തി യുവി പ്രതീക്ഷ നല്‍കിയെങ്കിലും അധികം നീണ്ടുനിന്നില്ല. ഷനകയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി ഹര്‍ദിക് പാണ്ഡ്യ (രണ്ട്) പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 58ന് ഏഴ്. രവീന്ദ്ര ജദേജയും (ആറ്) അല്‍പായുസ്സായിരുന്നു. ചണ്ഡീമല്‍ (35), കുപുഗേദര (25), ശ്രീവര്‍ധന (21) എന്നിവര്‍ ലങ്കയെ വിജയതീരണിയിച്ചു.
അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കയെ 97 റണ്‍സിന് കെട്ടുകെട്ടിച്ച് കലാശപ്പോരിന് അഞ്ചാം തവണയും ഇന്ത്യയുടെ ഭാവിവാഗ്ദാനങ്ങള്‍ യോഗ്യതനേടിയത്. അന്‍മോര്‍പ്രീത് സിങ്ങിന്‍െറയും സര്‍ഫറാസ് ഖാന്‍െറയും ബാറ്റിങ് മികവിലാണ് തോല്‍വിയറിയാതെ ഇന്ത്യ ഫൈനലിലത്തെിയത്്.
സ്കോര്‍: ഇന്ത്യ 267/9, ശ്രീലങ്ക 170 ഓള്‍ഒൗട്ട്. വ്യാഴാഴ്ച നടക്കുന്ന ബംഗ്ളാദേശ്-വെസ്റ്റിന്‍ഡീസ് സെമിയിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും. ടോസ് നഷ്ടപ്പെട്ട് പാഡുകെട്ടിയിറങ്ങിയ ഇന്ത്യക്ക് വിചാരിച്ചത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. സ്കോര്‍ 27ലത്തെിയപ്പോള്‍ ഓപണര്‍മാര്‍ രണ്ടും പവലിയനിലത്തെി. ഇഴഞ്ഞു നീങ്ങിയ വെടിക്കെട്ട് വീരന്‍ റിഷാബ് പന്ത് 14 റണ്‍സെടുത്ത് മടങ്ങിയതിന് തൊട്ടുപിന്നാലെ നായകന്‍ ഇശാന്‍ കിഷനും (ഏഴ്) ക്രീസ് വിട്ടു.
മൂന്നാം വിക്കറ്റില്‍ അന്‍മോര്‍പ്രീത് സിങ്ങും (72) സര്‍ഫറാസ് ഖാനും (59) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലത്തെിച്ചത്.
96 റണ്‍സിന്‍െറ കൂട്ടുകെട്ട് പിരിഞ്ഞശേഷം ക്രീസിലത്തെിയ വാഷിങ്ടണ്‍ സുന്ദര്‍ 43 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ അര്‍മാന്‍ ജാഫര്‍ (16 പന്തില്‍ 29) നടത്തിയ വെടിക്കെട്ടിന്‍െറ ബലത്തിലാണ് ഇന്ത്യന്‍ സ്കോര്‍ 250 കടന്നത്. ലങ്കക്കുവേണ്ടി അസിത ഫെര്‍ണാണ്ടോ നാലു വിക്കറ്റ് നേടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.