അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യക്ക് ഫൈനലിൽ എതിരാളി വെസ്റ്റിന്‍ഡീസ്
text_fields
ധാക്ക: ആതിഥേയരുടെ കണ്ണീര്‍ വീഴ്ത്തി വെസ്റ്റിന്‍ഡീസ് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലത്തെി. ഷേര്‍ ഇ ബംഗ്ളാ സ്റ്റേഡിയത്തിലത്തെിയ പതിനായിരക്കണക്കിന് കാണികളെ നിരാശയിലാക്കി ബംഗ്ളാദേശിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചാണ് വെസ്റ്റിന്‍ഡീസ് കലാശപ്പോരിന് യോഗ്യത നേടിയത്. സ്കോര്‍: ബംഗ്ളാദേശ് 226 ഓള്‍ഒൗട്ട്. വെസ്റ്റിന്‍ഡീസ്: 230/7 (48.4). ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടും.
ടോസ് ഒഴികെ കാര്യങ്ങളൊന്നും ബംഗ്ളാദേശിന് അനുകൂലമായിരുന്നില്ല. പത്ത് ബാള്‍ ബാറ്റ് ചെയ്തിട്ടും ഒരു റണ്‍പോലുമെടുക്കാതെ പവലിയനിലത്തെിയ ഓപണര്‍ പിനാക് ഘോഷാണ് ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രക്ക് തുടക്കമിട്ടത്. മൂന്നക്കം കടക്കുന്നതിന് മുമ്പുതന്നെ നാല് മുന്‍നിര ബാറ്റ്സ്മാന്മാരും ക്രീസ് വിട്ടു. ആറാമനായത്തെിയ നായകന്‍ മെഹ്ദി ഹസന്‍ നേടിയ 60 റണ്‍സാണ് ബംഗ്ളാദേശിനെ 200 കടത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍സിന്‍െറ തുടക്കം മികച്ചതായിരുന്നെങ്കിലും മധ്യ ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് ബംഗ്ളാദേശിന് പ്രതീക്ഷ നല്‍കി. എന്നാല്‍, പുറത്താവാതെ 62 റണ്‍സെടുത്ത ഷമര്‍ സ്പ്രിങ്ങര്‍ എട്ടു പന്ത് ബാക്കിനില്‍ക്കെ വിന്‍ഡീസിനെ വിജയത്തിലത്തെിച്ചു. 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്പ്രിങ്ങറാണ് മാന്‍ ഓഫ് ദ മാച്ച്. വ്യക്തിഗത സ്കോര്‍ 15ല്‍ നില്‍ക്കെ സ്പ്രിങ്ങറെ വിട്ടുകളഞ്ഞതും ഫീല്‍ഡിലെ പിഴവുകളുമാണ് ബംഗ്ളാ പരാജയത്തിന്‍െറ പ്രധാനകാരണം. വിന്‍ഡീസ് നായകന്‍ ഹെറ്റ്മെര്‍ 60 റണ്‍സ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.