അമ്പയര്‍മാരുടെ ഇയര്‍പീസ്, സ്റ്റംപിലെ മൈക്രോഫോൺ: ഇഷ്ടക്കേട് വ്യക്തമാക്കി ധോണി
text_fieldsമിര്‍പുര്‍: ഫീല്‍ഡ് അമ്പയര്‍മാര്‍ കളിക്കിടെ ഇയര്‍പീസ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് അതൃപ്തി. ശബ്ദമുഖരിതമായ സ്റ്റേഡിയത്തില്‍ ചെവിയില്‍ ഇയര്‍പീസുകൂടി ആകുമ്പോള്‍ ബാറ്റില്‍ പന്ത് തട്ടുന്ന ചെറിയ ശബ്ദങ്ങള്‍ അമ്പയര്‍മാര്‍ക്ക് കേള്‍ക്കാതാകുമെന്നാണ് ക്യാപ്റ്റന്‍െറ പരാതി. ഏഷ്യാകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിനിടെ പാക് ബാറ്റ്സ്മാന്‍ ഖുറം മന്‍സൂറിനെതിരെ ഇന്ത്യ നടത്തിയ അപ്പീല്‍ തള്ളിയ ബംഗ്ളാദേശി അമ്പയര്‍ ഷാഹിദ് സയ്കതിന്‍െറ നടപടിയെ സൂചിപ്പിച്ചാണ് ധോണി ഇക്കാര്യം പറഞ്ഞത്.
താന്‍ ബൗളര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് സ്റ്റംപിലെ മൈക്രോഫോണിലൂടെ കേള്‍ക്കുന്നതിലും ധോണി അതൃപ്തി മറച്ചുവെച്ചില്ല. ചെറിയ സ്കോറുകള്‍ പിറക്കുന്ന ബംഗ്ളാദേശിലെ പിച്ചുകള്‍ ട്വന്‍റി20 ലോകകപ്പിനുള്ള മികച്ച തയാറെടുപ്പ് നടത്താന്‍ സഹായിക്കുന്നതല്ളെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
ബാറ്റിങ് പരിശീലനം എന്ന രീതിയില്‍ ഏഷ്യാകപ്പിനെ മുതലാക്കാനാകില്ളെന്നും സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് കളിക്കുന്നതിനാകും ഈ ടൂര്‍ണമെന്‍റ് ടീമിനെ സഹായിക്കുന്നതെന്നും ധോണി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.