യു.എ.ഇയെ പാകിസ്താൻ വീഴ്ത്തി; കളിയിലെ താരമായി മാലിക്
text_fieldsമിര്‍പുര്‍: വെറ്ററന്‍ താരം ശുഐബ് മാലിക്കിന്‍െറയും ഉമര്‍ അക്മലിന്‍െറയും അര്‍ധശതകക്കുതിപ്പില്‍ ഏഷ്യാകപ്പില്‍ പാകിസ്താന് ആദ്യ ജയം. യു.എ.ഇയെ ഏഴു വിക്കറ്റിന് തോല്‍പിച്ചാണ് ടൂര്‍ണമെന്‍റില്‍ പാക്പട പ്രതീക്ഷ നിലനിര്‍ത്തിയത്. നേരത്തേ മികച്ച തിരിച്ചുവരവുമായി ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് വിജയലക്ഷ്യമാണ് യു.എ.ഇ പാകിസ്താന് മുന്നില്‍ വെച്ചത്. 63 റണ്‍സുമായി കത്തിക്കയറിയ മാലിക്കും 50 റണ്‍സുമായി മികച്ച കൂട്ടുകാരനായ അക്മലും 18.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പാകിസ്താനെ വിജയതീരത്തത്തെിച്ചു. 49 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സും പറത്തിയാണ് മാലിക് 63 റണ്‍സെടുത്തത്. അക്മല്‍ 46 പന്തില്‍ രണ്ട് ഫോറും മൂന്നു സിക്സും പറത്തി 50 റണ്‍സും സ്വന്തമാക്കി. മൂന്നിന് 17 റണ്‍സ് എന്ന നിലയിലെ തകര്‍ച്ചക്കുശേഷമാണ് പാക് ബാറ്റിങ് മാലിക്-അക്മല്‍ കൂട്ടുകെട്ടിലൂടെ ജയത്തിലേക്ക് കുതിച്ചത്. അംജദ് ജാവേദിന്‍െറ ബൗളിങ്ങില്‍ മുഹമ്മദ് ഹഫീസ് (11), ഷര്‍ജീല്‍ ഖാന്‍ (4), ഖുറം ഖാന്‍ (പൂജ്യം) എന്നിവരുടെ പുറത്താകലാണ് പാകിസ്താനെ ആദ്യം ഞെട്ടിച്ചത്.
ടോസ് നേടിയ യു.എ.ഇ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ച സമ്മാനിച്ചായിരുന്നു യു.എ.ഇയെ പാക് ബൗളര്‍മാര്‍ വരവേറ്റത്. ടീമിന് അഞ്ചു റണ്‍സിന്‍െറ സമ്പാദ്യമാകുമ്പോഴേക്കും ഓരോ റണ്‍സ് വീതം നേടിയ രണ്ട് ഓപണര്‍മാരും തിരിച്ച് ഡ്രസിങ് റൂമിലത്തെി. രണ്ടാം ഓവറില്‍ മുഹമ്മദ് സമിയുടെ പന്തില്‍ ഷാഹിദ് അഫ്രീദി പിടിച്ച് രോഹന്‍ മുസ്തഫ പുറത്തായപ്പോള്‍ തൊട്ടടുത്ത ഓവറില്‍ മുഹമ്മദ് ആമിറിന്‍െറ പന്ത് മുഹമ്മദ് കലീമിന്‍െറ സ്റ്റംപ് തകര്‍ത്തു.
മൂന്നാമനായിറങ്ങിയ മുഹമ്മദ് ഷഹസാദ് (5) അധികംവൈകാതെ മുഹമ്മദ് ഇര്‍ഫാന് മുന്നില്‍ വീണതോടെ മൂന്നിന് 12 എന്ന പതര്‍ച്ചയിലായി യു.എ.ഇ. നാലാമന്‍ ഷെയ്മന്‍ അന്‍വര്‍ ഒരു വശത്ത് റണ്‍സ് കണ്ടത്തൊനുള്ള ശ്രമം നടത്തവേ ഉസ്മാന്‍ മുഷ്താഖ് (9) അഫ്രീദിയുടെ ഇരയായി മടങ്ങി. പാക് ബൗളര്‍മാര്‍ പിടിമുറുക്കിയ ഈ ഘട്ടത്തില്‍ ഷെയ്മന്‍ അന്‍വറിന്‍െറ ചെറുത്തുനില്‍പ് യു.എ.ഇക്ക് ഗുണംചെയ്തു. കൂട്ടിന് മുഹമ്മദ് ഉസ്മാനെ ലഭിച്ചതോടെ റണ്‍സ് കണ്ടത്തെുന്നതില്‍ ഷെയ്മന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചു. ഫോറുകളും സിക്സുകളുമായി അര്‍ധശതകത്തിലേക്ക് കുതിക്കുകയായിരുന്ന താരത്തിന് പക്ഷേ ഇര്‍ഫാന്‍ വിലങ്ങുതടിയായി. 42 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്സും പറത്തി 46 റണ്‍സെടുത്ത് ഷെയ്മന്‍ വീണു.
പകരം അംജദ് ജാവേദ് എത്തിയതോടെ അപ്രതീക്ഷിതമായി യു.എ.ഇയുടെ സ്കോര്‍ ഉയരുകയും ചെയ്തു. ഉസ്മാനും അംജദും ചേര്‍ന്ന സഖ്യം ടീം സ്കോര്‍ 100 കടത്തിയതിനുശേഷമാണ് പിരിഞ്ഞത്. 12 പന്തില്‍ 21 റണ്‍സുമായാണ് ഉസ്മാന്‍ വീണത്. ഏഴാം വിക്കറ്റില്‍ 18 പന്തില്‍ 27 റണ്‍സുമായി അംജദും അഞ്ചു പന്തില്‍ 10 റണ്‍സുമായി മുഹമ്മദ് നവീദും പിടിച്ചുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.