ആസ്ട്രേലിയ-വിൻഡീസ് മൂന്നാം ടെസ്റ്റ് സമനിലയിൽ
text_fieldsസിഡ്നി: രണ്ടു ദിവസത്തിലേറെ മഴമുടക്കിയ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയയുടെ ഇരട്ട ഡിക്ളറേഷന്‍ നിയമമനുസരിച്ചുള്ള വാഗ്ദാനം വെസ്റ്റിന്‍ഡീസ് നിരസിച്ചതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. ഏഴിന് 248 റണ്‍സ് എന്നനിലയില്‍ അവസാനദിനം ബാറ്റിങ് പുനരാരംഭിച്ച വിന്‍ഡീസ് 330 റണ്‍സിന് പുറത്തായി. ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിങ്ങിനൊടുവില്‍ ആസ്ട്രേലിയയുടെ സ്കോര്‍ രണ്ടിന് 176 എന്ന നിലയിലത്തെിയപ്പോള്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഡിക്ളയര്‍ ചെയ്യുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ന് ഫ്രാങ്ക്വോറല്‍ ട്രോഫി ഓസീസിന് സ്വന്തമായി. അവസാന ടെസ്റ്റിന്‍െറ മൂന്നും നാലും ദിനങ്ങള്‍ മഴയില്‍ ഒലിച്ചു പോയിരുന്നു. ഡേവിഡ് വാര്‍ണറാണ് കളിയിലെ കേമന്‍. ആസ്ട്രേലിയയുടെ ആഡം വോഗസാണ് മാന്‍ ഓഫ് ദ സീരീസ്.
രണ്ട് ടീമുകളുടെയും ഒരിന്നിങ്സ് വീതം റദ്ദാക്കി 70 ഓവറില്‍ 370 റണ്‍സ് എന്ന സ്കോര്‍ ഓസീസിന് വിജയലക്ഷ്യമാക്കാമെന്ന് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്‍െറ വാഗ്ദാനം കരീബിയന്‍ നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ നിരസിച്ചു. കഴിഞ്ഞ ദിവസത്തെ സ്കോറായ ഏഴിന് 248 എന്ന നിലയിലാണ് വിന്‍ഡീസ് ബാറ്റിങ് പുനരാരംഭിച്ചത്. 30 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് രാംദിന്‍ 62 റണ്‍സടെുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് വേണ്ടി ഓപണര്‍ വാര്‍ണര്‍ 103 പന്തില്‍ 11 ഫോറും രണ്ട് സിക്സുമടക്കമാണ് പുറത്താകാതെ 122 റണ്‍സ് നേടിയത്. മഴ വില്ലനായ ടെസ്റ്റില്‍ അവസാന ദിനം കാണികളെ രസിപ്പിക്കുക എന്ന ഉദ്ദേശ്യമേ വാര്‍ണര്‍ക്കുണ്ടായിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.