പെർത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം
text_fieldsപെര്‍ത്ത്: പുതുവര്‍ഷത്തിലെ ആദ്യ പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക് വിജയത്തുടക്കം. ആസ്ട്രേലിയന്‍ പര്യടനത്തിനത്തെിയ എം.എസ്. ധോണിയും സംഘവും സന്നാഹ ട്വന്‍റി20 മത്സരത്തില്‍ വെസ്റ്റേണ്‍ ആസ്ട്രേലിയയെ 74 റണ്‍സിന് വീഴ്ത്തി കങ്കാരുമണ്ണില്‍ തുടക്കം ശുഭമാക്കി. പെര്‍ത്തില്‍ നടന്ന മത്സരം 74ന്‍െറ മാന്ത്രികതകൊണ്ട് സമ്പന്നമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാനും (74) വിരാട് കോഹ്ലിയും (74) അര്‍ധസെഞ്ച്വറി കടന്നു. ടീമിന്‍െറ ആകെ റണ്‍ സമ്പാദ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസീസ് ഇലവന്‍ ഓപണര്‍ ട്രാവിസ് ബിട് 74 റണ്‍സുമായി പുറത്താവാതെ നിന്ന് ടോപ് സ്കോററായപ്പോള്‍ ടീം ആറു വിക്കറ്റിന് 118 റണ്‍സിലത്തെി. ഇന്ത്യന്‍ വിജയം 74 റണ്‍സിന്. രോഹിത് ശര്‍മയുടെ (6) വിക്കറ്റ് എളുപ്പം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ധവാനും കോഹ്ലിയും ചേര്‍ന്നാണ് ഇന്ത്യന്‍ ടോട്ടലിന് അടിത്തറ പാകിയത്. സ്കോര്‍ 161ലത്തെിയ ശേഷമേ ഇവര്‍ വഴിപിരിഞ്ഞുള്ളൂ. ഇരുവരും മൂന്ന് സിക്സര്‍ വീതം പറത്തി. പിന്നാലെ ക്രീസിലത്തെിയ എം.എസ്. ധോണി 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രഹാനെയുടെ (2) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.
ശനിയാഴ്ച ഇതേ ടീമുമായി ഇന്ത്യ ഏകദിനം കളിക്കും. പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് എന്ന് വിളിക്കുന്ന വെസ്റ്റേണ്‍ ആസ്ട്രേലിയ ടീമിന്‍െറ രണ്ടാംനിരയാണ് ഇന്ത്യയെ നേരിടുന്നത്. ഒന്നാംനിര ടീം ബിഗ് ബാഷ് ലീഗില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഈമാസം 12നാണ് ഇന്ത്യ ആസ്ട്രേലിയക്കെതിരെ ഒന്നാം ഏകദിനത്തിനിറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ആസ്ട്രേലിയയിലത്തെിയത്. ട്വന്‍റി20 ടീമിലുള്ള യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്റ എന്നിവര്‍ പിന്നീട് ടീമിനൊപ്പം ചേരും. ബാറ്റിങ് ഓര്‍ഡറിലെ അഞ്ചാം നമ്പറില്‍ സുരേഷ് റെയ്നക്ക് പകരക്കാരനെ തേടാനും പരിശീലനമത്സരം സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.