പെർത്ത് ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി
text_fieldsപെര്‍ത്ത്: ആസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. പെർത്തിലെ ആദ്യ ഏകദിനത്തിൽ ആസ്ട്രേലിയക്ക് അഞ്ച് വിക്കറ്റ് ജയം. വിജയലക്ഷ്യമായ 310 റൺസ് പിന്തുടർന്ന ആസ്ട്രേലിയ 49.2 ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയറൺ കുറിച്ചു. സ്റ്റീവൻ സ്മിത്തിെൻറയും 149 ജോർജ് ബെയ്ലിയുടെയും 112 സെഞ്ച്വറികളാണ് ആസ്േട്രലിയക്ക് അനായാസ ജയമൊരുക്കിയത്. രണ്ടിന് 21 എന്ന നിലയിൽ പതറുന്ന ആസ്ട്രേലിയയെ മൂന്നാംവിക്കറ്റിൽ ഒത്തുചേർന്ന സ്മിത്തും ബെയ്ലിയും ചേർന്ന് കരകയറ്റുകയായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശർമയുടെ റെക്കോഡ് സെഞ്ച്വറിയുടെ (171*) പിൻബലത്തിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. രോഹിതിെൻറയും കോഹ്ലിയുടെയും ബാറ്റിങ് മികവിൽ ഇന്ത്യ നിശ്ചിത ഒാവറിൽ മൂന്ന് വിക്കറ്റിന് 309 റൺസെടുത്തു. വിരാട് കോഹ്ലി 91 റണ്‍സെടുത്തു പുറത്തായി. ഓപണിങ്ങിറങ്ങിയ ശിഖര്‍ ധവാനെ തുടക്കത്തിലേ ഇന്ത്യക്ക് നഷ്ടമായി. മാര്‍ഷിന്റെ കൈകളിലെത്തിച്ച് ഹസല്‍വുഡ് തുടങ്ങിയെങ്കിലും പിന്നീട് വിക്കറ്റ് വീഴ്ച ഉണ്ടായില്ല. രണ്ടാം വിക്കറ്റില്‍ ചേര്‍ന്ന കോഹ്ലി-രോഹിത് സഖ്യം 37.5 ഓവറില്‍ നിന്നും 207 റണ്‍സാണെടുത്തത്. അവസാന ഓവറുകളില്‍ സ്‌കോര്‍ബോര്‍ഡിലെ അക്കങ്ങള്‍ മാറിമറിയുന്നതിനിടെ കോഹ്ലി വീണു. ഫോക്ക്‌നറുടെ പന്തില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്.
പിന്നീടെത്തിയ ക്യാപ്റ്റന്‍ ധോണി സ്‌കോറിങ് ഉയര്‍ത്താനായി ശ്രമം തുടങ്ങിയെങ്കിലും 18 റണ്‍സിലെത്തി നില്‍ക്കെ ബൊലാന്‍ഡ് സുന്ദരമായ ക്യാച്ചിലൂടെ ക്യാപ്റ്റനെ പുറത്താക്കി. രവീന്ദ്ര ജഡേജ 10 റൺസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.