രോഹിതിന് സെഞ്ച്വറി; ആസ്ട്രേലിയക്ക് 309 റൺസ് വിജയലക്ഷ്യം
text_fieldsബ്രിസ്ബേൻ: ആസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിനത്തിലും സെഞ്ച്വറി (124) നേടിയ രോഹിത് ശർമയുടെ മികവിൽ ഇന്ത്യൻ സ്കോർ 300 കടന്നു. നിശ്ചിത 50 ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ 308 തികച്ചത്. 127 പന്തിൽ 11ഫോറുകളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെയാണ് രോഹിത് 124 റൺസെടുത്തത്. 89 റൺസ് നേടിയ അജിങ്ക്യ രഹാനയുടെയും വിരാട് കോഹ്ലിയുടെയും 59 റൺസ് നേടിയ വിരാട് കോഹ്ലിയുെടയും ബാറ്റിങ്ങും ഇന്ത്യൻ സ്കോറിന് കരുത്തു പകർന്നു.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ഒമ്പതിൽ നിൽക്കെ ആറു റൺസെടുത്ത ഒാപണർ ശിഖർ ധവാനെ ജോയൽ പാരിസ് പുറത്താക്കി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോഹ്ലിയും രോഹിത് ശർമയുമാണ് ഇന്ത്യൻ സ്കോറിങ്ങിന് അടിത്തറയിട്ടത്. 59 റൺസ് നേടിയ വിരാട് കോഹ്ലി അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്ണൗട്ട് ആയി. രണ്ടാം ഒാവറിൽ ഇരുവരും ചേർന്ന് 125 റൺസിെൻറ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. രോഹിത് ശർമക്ക് കൂട്ടായി അജിങ്ക്യ രഹാനെ എത്തിയതോടെ സ്കോറിങ്ങിന് വേഗം കൂടി. സ്‌കോര്‍ 255ല്‍ നില്‍ക്കെ 124 റണ്‍സെടുത്ത രോഹിത് ശർമ പുറത്തായി.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനത്തിലും രോഹിത് ശർമ സെഞ്ച്വറി നേടിയിരുന്നു. 171 പന്തിൽ 163 റൺസ് നേടിയ രോഹിത് ആസ്ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ ഏറ്റവും ഉയർന്ന വ്യക്തിഗത് സ്കോർ നേടുന്ന താരമായി. ആദ്യ ഏകദിനത്തിൽ ഇന്ത്യ ഒരുക്കിയ വിജയലക്ഷ്യമായ 310 റൺസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആസ്ട്രേലിയ മറികടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.