ഓസീസില്‍ എന്നും രോ‘ഹിറ്റ്’
text_fieldsഎതിരാളി ആസ്ട്രേലിയയാണെങ്കില്‍ രോഹിതിന് വീര്യം കൂടും. സംശയമുള്ളവര്‍ രോഹിത് ശര്‍മയുടെ റെക്കോഡ് ബുക് പരിശോധിച്ചാല്‍ മതി. 145 ഏകദിന മത്സരങ്ങളില്‍നിന്ന് ഇതുവരെ നേടിയ 10 സെഞ്ച്വറികളില്‍ അഞ്ചും മഞ്ഞക്കുപ്പായക്കാരോടാണ്. അതും ഒരു ഡബ്ള്‍ സെഞ്ച്വറിയുള്‍പ്പടെ. മുമ്പ് ഈ സ്ഥാനം വി.വി.എസ് ലക്ഷ്മണ്‍ എന്ന ക്ളാസിക് ബാറ്റ്സ്മാനായിരുന്നു. പല ടെസ്റ്റുകളിലും ഇന്ത്യക്കും ഓസീസിനും ഇടയിലുള്ള വ്യത്യാസം ലക്ഷ്മണിലേക്ക് ചുരുങ്ങി. ഓസീസിനെതിരെ ഏകദിന മത്സരങ്ങളില്‍ ഒമ്പത് സെഞ്ച്വറികള്‍ നേടിയ സചിന്‍ ടെണ്ടുല്‍കറാണ് മുന്നില്‍.
സചിന് ഈ നേട്ടത്തിന് 70 മത്സരങ്ങള്‍ കളിച്ചെങ്കിലും വെറും 20 മത്സരങ്ങളില്‍നിന്ന് രോഹിത് അഞ്ച് സെഞ്ച്വറികള്‍ നേടി. സചിനും ലാറക്കും ശേഷം ഓസീസിനെതിരെ 1000 റണ്‍സ് നേടുന്ന താരമായും രോഹിത് മാറി.
രോഹിത് ശര്‍മയുടെ ഓസീസിനെ എതിരെയുള്ള അഞ്ച് സെഞ്ച്വറികള്‍
- 141* ജയ്പുര്‍ 2013: ജോര്‍ജ് ബെയ്ലി നയിച്ച ആസ്ട്രേലിയ ഇന്ത്യക്കു മുന്നില്‍ അന്ന് ഉയര്‍ത്തിയത് 359 എന്ന കൂറ്റന്‍ സ്കോര്‍. തോല്‍വിയുറപ്പിച്ച മത്സരം അന്ന് കൈപ്പിടിയിലൊതുക്കിയത് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ബാറ്റിങ് സംഘം. 100 റണ്‍സുമായി വിരാട് കോഹ്ലിയും കൂട്ടുനിന്നു.
- 209 ബംഗളൂരു 2013: ഇതേ പരമ്പരയിലെ മറ്റൊരു മത്സരം. രോഹിതിന്‍െറ ആദ്യത്തെ ഡബ്ള്‍ സെഞ്ച്വറി. 16 സിക്സറുകളുമായി ഒരു മത്സരത്തിലെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോഡും. ഇന്ത്യ 57 റണ്‍സിന് ജയിച്ചു.
- 138 മെല്‍ബണ്‍ 2015: ഓസീസ് മണ്ണിലെ രോഹിതിന്‍െറ കന്നി സെഞ്ച്വറി. ഇന്ത്യ നാല് വിക്കറ്റിന് തോറ്റു.
- 171* വാക്ക 2016: ആസ്ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ഒരു താരം നേടുന്ന ഏറ്റവും വലിയ സ്കോര്‍. മത്സരം ഇന്ത്യ അഞ്ചു വിക്കറ്റിന് തോറ്റു.
- 124 ബ്രിസ്ബേന്‍ 2016: പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യക്ക് ഏഴു വിക്കറ്റ് തോല്‍വി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.