ബ്ലൈന്‍ഡ് ഏഷ്യാകപ്പ് പോരാട്ടം ഇന്നുമുതല്‍
text_fieldsകൊച്ചി: പ്രഥമ ബൈ്ളന്‍ഡ് ഏഷ്യാകപ്പ് ട്വന്‍റി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് കൊച്ചിയില്‍ വര്‍ണാഭ തുടക്കം. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയത്തില്‍ സ്ഥാപിച്ച സ്റ്റാന്‍ഡില്‍ ടൂര്‍ണമെന്‍റ് ഫ്ളാഗ് ഉറപ്പിച്ചശേഷം കണ്ണുകെട്ടി ബാറ്റും ചെയ്താണ് മുഖ്യമന്ത്രി മടങ്ങിയത്. ഭാര്യ മറിയാമ്മ ഉമ്മനൊപ്പമാണ് ഉമ്മന്‍ ചാണ്ടിയത്തെിയത്.
ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ടീമുകളുടെ മാര്‍ച്ച്പാസ്റ്റോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഇന്ത്യ ടീമുകള്‍ ദേശീയപതാകയുമേന്തി മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുത്തു. പാകിസ്താന്‍ ടീം ഞായറാഴ്ച രാത്രിയോടെയാണ് കൊച്ചിയിലത്തെിയത്.
തിങ്കളാഴ്ച മുതല്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. 9.30ന് ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ളാദേശിനെ നേരിടും. ഉച്ചക്ക് 1.30ന് പാകിസ്താനും നേപ്പാളും തമ്മിലാണ് രണ്ടാം മത്സരം. 19ന് നേപ്പാളിനും 20ന് പാകിസ്താനും 22ന് ശ്രീലങ്കക്കുമെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. 23ന് വിശ്രമദിനം. ലീഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ 24ന് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബൈ്ളന്‍ഡ് ഇന്‍ ഇന്ത്യ പ്രസിഡന്‍റ് എസ്. നാഗേഷ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു, ബെന്നി ബഹനാന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, കെ.സി.എ പ്രസിഡന്‍റ് ടി.സി. മാത്യു, ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബൈ്ളന്‍ഡ് ഇന്‍ കേരള സെക്രട്ടറി രജനീഷ് ഹെന്‍ട്രി, ടീമംഗങ്ങള്‍, ഒഫീഷ്യല്‍സ്, സ്പോണ്‍സര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം നല്‍കും
കൊച്ചി: ഏഷ്യാകപ്പ് ടൂര്‍ണമെന്‍റ് നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടൂര്‍ണമെന്‍റിന്‍െറ ഉദ്ഘാടനച്ചടങ്ങിനിടെ കേരള സര്‍ക്കാര്‍ 50 ലക്ഷം രൂപയെങ്കിലും നല്‍കണമെന്ന ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബൈ്ളന്‍ഡ് ഇന്‍ ഇന്ത്യ പ്രസിഡന്‍റ് എസ്. നാഗേഷിന്‍െറ അഭ്യര്‍ഥനക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
50 ലക്ഷം രൂപ അനുവദിക്കുന്നതില്‍ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ടൂര്‍ണമെന്‍റിന് 15 ലക്ഷത്തോളം രൂപയേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. സംഘാടകര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്‍െറ സഹായം ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.