ചന്ദര്‍പോളിന് ക്രിക്കറ്റ് ലോകത്തിന്‍െറ ആദരം
text_fieldsജോര്‍ജ്ടൗണ്‍: കാറ്റിലും കോളിലും ആടിയുലഞ്ഞ സമകാലിക വിന്‍ഡീസ് ക്രിക്കറ്റിന് ജീവന്‍പകര്‍ന്ന ശിവനാരായണ്‍ ചന്ദര്‍പോളിന്‍െറ പെട്ടെന്നുള്ള പടിയിറക്കം വിശ്വസിക്കാനാവാതെ കരീബിയന്‍ കളിയാരാധകര്‍. ആസ്ട്രേലിയക്കെതിരായ പര്യടനത്തിനുള്ള ടീമില്‍നിന്ന് പുറത്തുനിര്‍ത്തപ്പെട്ടതോടെ പ്രഖ്യാപനം പ്രതീക്ഷിക്കപ്പെട്ടതായിരുന്നുവെങ്കിലും റെക്കോഡുകള്‍ക്കരികെ നില്‍ക്കുന്ന താരത്തോട് സെലക്ടര്‍മാര്‍ മാന്യതകാണിക്കുമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്താനായിരുന്നു പലര്‍ക്കുമിഷ്ടം.
വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് ഡേവ് കാമറണും സമ്മര്‍ദവുമായി എത്തിയെങ്കിലും കൈ്ളവ് ലോയ്ഡ് നേതൃത്വം നല്‍കുന്ന പാനല്‍ വഴങ്ങാതെ വന്നതോടെയായിരുന്നു പിന്മടക്കം. ഗയാന തലസ്ഥാനമായ ജോര്‍ജ്ടൗണിനോട് ചേര്‍ന്ന യൂനിറ്റി എന്ന ഗ്രാമത്തില്‍ പിതാവ് ഖേംരാജിന്‍െറ ശിക്ഷണത്തില്‍ ബാറ്റ് പിടിച്ചുതുടങ്ങിയ ബാലന്‍ വളരെ പെട്ടെന്നാണ് നേട്ടങ്ങളുടെ നെറുകെയിലത്തെുന്നത്. അസാമാന്യപ്രതിഭ അതിവേഗം പുറംലോകത്തത്തെിയതോടെ 1993ല്‍ ഇംഗ്ളണ്ടിനെതിരായ അണ്ടര്‍ 19 ടീമില്‍ ഇടംനേടിയെന്നുമാത്രമല്ല, പുറത്താകാതെ 203 റണ്‍സുമായി ഒറ്റക്കളിയില്‍ പുതിയ താരോദയം കുറിക്കുകയും ചെയ്തു. 19ാം വയസ്സില്‍ ദേശീയ ടീമിലത്തെിയ ചന്ദര്‍പോള്‍ 280 ടെസ്റ്റ് ഇന്നിങ്സുകളിലായി 11,000ത്തിലേറെ റണ്‍സ് കുറിച്ചിട്ടുണ്ട്. ബ്രയന്‍ ലാറയുടെ 11,912 റണ്‍സെന്ന റെക്കോഡ് മറികടക്കാന്‍ വേണ്ടത് 46 റണ്‍സ് മാത്രം.
പലപ്പോഴും പതിയെ റണ്‍ നേടി ടീമിനെ കാത്ത ചന്ദര്‍പോള്‍ 69 പന്തില്‍ സെഞ്ച്വറി കുറിച്ച് ഏറ്റവും വേഗമേറിയ നാലാം സെഞ്ച്വറിയെന്ന റെക്കോഡും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ 30 തവണയും ഏകദിനത്തില്‍ 11 തവണയും സെഞ്ച്വറി നേടി. 21 വര്‍ഷം നീണ്ട കരിയറിനിടെ 164 ടെസ്റ്റുകളിലും 268 ഏകദിനങ്ങളിലും വിന്‍ഡീസ് ടീമിനുവേണ്ടി ക്രീസിലിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.