കെ.സി.എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, രോഹന്‍ മികച്ച താരം; സഞ്ജുവിന് പ്രത്യേക പുരസ്കാരം
text_fieldsകൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍െറ (കെ.സി.എ) മികച്ച താരങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സീസണിലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള എസ്.കെ. നായര്‍ അവാര്‍ഡിന് രോഹന്‍ പ്രേമിനെ തെരഞ്ഞെടുത്തു. ഒൗട്ട്സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സിനുള്ള കേളപ്പന്‍ തമ്പുരാന്‍ പ്രത്യേക അവാര്‍ഡും രോഹന്‍ പ്രേമിനാണ്. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സഞ്ജു സാംസണ് പ്രത്യേക പുരസ്കാരവും ഐ.പി.എല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറായി അരങ്ങേറ്റംകുറിച്ച കെ.എന്‍. അനന്തപത്മനാഭന് പ്രത്യേക ബഹുമതിയും നല്‍കും. മികച്ച ഓള്‍ റൗണ്ടര്‍ക്കുള്ള മുഹമ്മദ് ഇബ്രാഹിം പുരസ്കാരത്തിന് ഫാബിദ് ഫാറൂഖിനും ബാറ്റ്സ്മാനുള്ള രമേശ് സമ്പത്ത് പുരസ്കാരത്തിന് സചിന്‍ ബേബിയും ഫാസ്റ്റ് ബൗളര്‍ക്കുള്ള സി.കെ. ഭാസ്കര്‍ അവാര്‍ഡിന് സന്ദീപ് വാര്യരും അര്‍ഹരായി. സ്പിന്നര്‍ക്കുള്ള രവിയച്ചന്‍ പുരസ്കാരം കെ. മോനിഷിനാണ്. പ്രോമിസിങ് യങ്സ്റ്റര്‍ക്കുള്ള ബാലന്‍ പണ്ഡിറ്റ് അവാര്‍ഡിന് രോഹന്‍ എസ്. കുന്നുമ്മലിനെയും വിക്കറ്റ് കീപ്പര്‍ക്കുള്ള അനില്‍ പണിക്കര്‍ അവാര്‍ഡിന് മുഹമ്മദ് അസ്ഹറുദ്ദീനെയും തെരഞ്ഞെടുത്തു. ശ്രീകുമാരന്‍ നായര്‍ക്കാണ് മികച്ച കോച്ചിനുള്ള മക്കി മെമ്മോറിയല്‍ അവാര്‍ഡ്. ആജീവനാന്തര മികവിനുള്ള ജി.വി. രാജ പുരസ്കാരം ഡോ. മദന്‍മോഹനും മരണാനന്തര ബഹുമതിയായി എന്‍.എസ്. കൃഷ്ണനും നല്‍കും.
ശനിയാഴ്ച വൈകീട്ട് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍റില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. മറ്റ് അവാര്‍ഡുകള്‍: വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ശാരദ ടീച്ചര്‍ അവാര്‍ഡ് -എ. അക്ഷയ, മികച്ച ജൂനിയര്‍ വുമണ്‍ ക്രിക്കറ്റര്‍ക്കുള്ള പോള്‍ പാലിയത്ത് അവാര്‍ഡ് -റോഷ്നി സെബാസ്റ്റ്യന്‍, അമ്പയര്‍ക്കുള്ള കൊച്ചപ്പന്‍ സ്മാരക അവാര്‍ഡ് -ഘനശ്യാം പ്രഭു, മികച്ച പ്രകടനത്തിനുള്ള എ.സി.എം. അബ്ദുല്ല പ്രത്യേക പുരസ്കാരം -ഡാരില്‍, ക്യുറേറ്റര്‍ക്കുള്ള സ്നേഹരാജ് മെമ്മോറിയല്‍ അവാര്‍ഡ് -ഹംസക്കുഞ്ഞ് എന്നിവര്‍ക്ക് ലഭിച്ചു. അണ്ടര്‍ 14 -എം. നിഖില്‍, വി. ഹരിപ്രസാദ്, മുഹമ്മദ് ഹാനി. അണ്ടര്‍16 -അമല്‍ സി.എ, ജെ. അനന്തകൃഷ്ണന്‍, ടി. നിഖില്‍. അണ്ടര്‍19 -സല്‍മാന്‍ നിസാര്‍, ആല്‍ബിന്‍ ഏലിയാസ്, ഫാനൂസ്, എന്‍.പി. ബേസില്‍, അണ്ടര്‍ 23 -ആനന്ദ് ജോസഫ്, അക്ഷയ് ചന്ദ്രന്‍, അണ്ടര്‍ 25 -എം.കെ. അക്ഷയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.