നമ്പര്‍ വണ്‍ യാസിര്‍
text_fieldsലോഡ്സ്: ഒറ്റനോട്ടത്തില്‍ ലയണല്‍ മെസ്സി മുടിയൊക്കെ വെട്ടിയൊതുക്കി വെള്ളക്കുപ്പായമിട്ട് ക്രിക്കറ്റ് കളിക്കാനിറങ്ങിയതാണോ എന്നു തോന്നും. പക്ഷേ, കക്ഷി മെസ്സിയെക്കാള്‍ ഒരു വയസ്സിനു മൂത്തതാണ്. കാലുകളിലല്ല കാലുവാരുന്നതിലാണ് ഈ മുപ്പതുകാരന്‍െറ വിരുത്. ക്രിക്കറ്റിന്‍െറ നടുമുറ്റമായ ലോഡ്സില്‍ ഇംഗ്ളണ്ടിനെ വട്ടം കറക്കി ആദ്യ ടെസ്റ്റില്‍ പാകിസ്താനെ ചരിത്ര വിജയത്തിലേക്ക് നയിച്ച യാസിര്‍ ഷാ എന്ന ലെഗ് സ്പിന്നര്‍ മറ്റൊരു ചരിത്രം കൂടി സ്വന്തം പേരിലാക്കിയിരിക്കുന്നു.
ഷെയ്ന്‍ വോണിനു ശേഷം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതത്തെുന്ന ലെഗ്സ്പിന്നര്‍ എന്ന ബഹുമതി യാസിര്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത് രണ്ടിന്നിങ്സുകളിലുമായി കറക്കിയിട്ട 10 വിക്കറ്റിന്‍െറ ഉജ്ജ്വല പ്രകടനത്തിലൂടെയായിരുന്നു. കളി നടക്കുന്നതിനിടയില്‍ കമന്‍േററ്റര്‍ ബോക്സിലിരുന്ന് ഷെയ്ന്‍വോണ്‍ സഹ കമന്‍േററ്ററായ മുന്‍ ഇംഗ്ളണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനോട് പറഞ്ഞത് അക്ഷരംപ്രതി ശരിയായി.
‘ഈ ടെസ്റ്റില്‍ ഇംഗ്ളണ്ട് തോല്‍ക്കുകയാണെങ്കില്‍ അതിന്‍െറ കാരണക്കാരന്‍ യാസിര്‍ ഷാ ആയിരിക്കും. ഗ്രഹാം ഗൂച്ചും മൈക് ഗാറ്റിങ്ങുമൊക്കെ നിറഞ്ഞുനിന്ന ഇംഗ്ളീഷ് നിരയെ ലെഗ് സ്പിന്നില്‍ കുരുക്കിയെറിഞ്ഞ് നിരവധി മത്സരങ്ങള്‍ വരുതിയിലാക്കിയ ഷെയിന്‍ വോണിനോളം ഇംഗ്ളണ്ടിന്‍െറ ലെഗ് സ്പിന്‍ പേടി തിരിച്ചറിയാവുന്ന മറ്റൊരു ബൗളര്‍ വേറേയില്ല. യാസിര്‍ ഷായുടെ പന്തിന്‍െറ വൈവിധ്യങ്ങള്‍ തിരിച്ചറിഞ്ഞ വോണിന്‍െറ പ്രവചനം പാഴായില്ല.
ലോക റാങ്കിങ്ങില്‍ ബൗളറുടെ പട്ടികയില്‍ ഒന്നാമതായിരുന്ന ജെയിംസ് ആന്‍ഡേഴ്സണെ പിന്തള്ളിയാണ് യാസിര്‍ ഷാ ഒന്നാമനായത്. 13 ടെസ്റ്റുകളിലെ 25 ഇന്നിങ്സുകളില്‍ നിന്ന് 86 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് യാസിര്‍ ഒന്നാം റാങ്കുകാരനായത്. 11 വര്‍ഷത്തിനു ശേഷമാണ് ഒരു ലെഗ് സ്പിന്നര്‍ ഒന്നാമനാകുന്നത്. ഒരു ഏഷ്യക്കാരന്‍ ഒരൊറ്റ മത്സരത്തില്‍ ലോഡ്സില്‍ വീഴ്ത്തിയ ഏറ്റവും കൂടുതല്‍ വിക്കറ്റിന്‍െറ റെക്കോര്‍ഡ് ഷെയ്ന്‍ വോണില്‍നിന്ന് യാസിര്‍ കൈക്കലാക്കി.
ലോഡ്സിലെ 132 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ളണ്ടിന്‍െറ 10 വിക്കറ്റുകള്‍ വീഴ്ത്തുന്നത് ഇത് രണ്ടാം തവണയാണ്. 1947ല്‍ ദക്ഷിണാഫ്രിക്കയുടെ ഡഫ് റൈറ്റ്സ് 175 റണ്‍സിന് 10 വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതിനു മുമ്പത്തെ റെക്കോര്‍ഡ്. 69 വര്‍ഷത്തിനു ശേഷം 141 റണ്‍സ് വഴങ്ങി ഡഫ് റൈറ്റ്സിന്‍െറ റെക്കോഡും യാസിര്‍ പഴഞ്ചനാക്കി. . പ്രതിസന്ധികളില്‍നിന്നും പരാജയങ്ങളില്‍നിന്നും കരകയറിത്തുടങ്ങിയ പാക് ക്രിക്കറ്റിന് കിട്ടിയ ആശ്വാസമാണ് യാസിര്‍ ഷാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.