ലഹരിക്കെതിരായ പോരാട്ടം: സചിൻ കേരളത്തിൻെറ ബ്രാൻഡ് അംബാസഡറാകും
text_fieldsതിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തിൽ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ കേരളത്തിൻെറ ബ്രാൻഡ് അംബാസഡറാകും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സചിൻെറ തീരുമാനം. ലഹരിക്കും മയക്കുമരുന്നുകൾക്കും എതിരായ പരസ്യങ്ങളിൽ സചിൻെറ പേര് ഉപയോഗിക്കുന്നതിന് സർക്കാർ അഭ്യർത്ഥിക്കുകയും അദ്ദേഹം സമ്മതിക്കുകയുമായിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ പുതിയ നിക്ഷേപ പങ്കാളികളെ ഒൗദ്യോഗികമായി പ്രഖ്യാപിക്കാനും അടുത്ത സീസണില്‍ ടീമിനെ സജ്ജമാക്കാനുമുള്ള മുന്നൊരുക്കങ്ങള്‍ക്കുമായാണ് സഹഉടമയും ടീം അംബാസഡറുമായ സചിന്‍ ടെണ്ടുല്‍കര്‍ കേരളത്തിലെത്തിയത്. ഭാര്യ അജ്ഞലിക്കൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സചിൻ വിമാനമിറങ്ങിയത്. തെലുങ്ക് ചലച്ചിത്ര നടന്മാരായ ചിരഞ്ജീവി, നാഗാര്‍ജുന എന്നിവരും സചിനൊപ്പമുണ്ടായിരുന്നു. പിന്നീട് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി സചിന്‍ കൂടിക്കാഴ്ച നടത്തി. പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പിണറായി വിജയനെ സചിന്‍ അഭിനന്ദിച്ചു.
ചിരഞ്ജീവി, നാഗാര്‍ജുന എന്നിവര്‍ കേരള ബ്ളാസ്റ്റേഴ്സില്‍ പങ്കാളികളാകും. ഉച്ചക്ക് 12ന് വാര്‍ത്താസമ്മേളനം നടത്തിയാകും സച്ചിന് ഉടമകളെ വെളിപ്പെടുത്തുക. ഹോട്ടല്‍ താജ് വിവാന്‍റയിലാണ് വാര്‍ത്താസമ്മേളനം. ചിരഞ്ജീവിയെയും നാഗാര്‍ജുനയെയും കൂടാതെ സിനിമാ നിര്‍മാതാവ് അല്ലു അരവിന്ദ്, വ്യവസായി നിഗമാനന്ദ പ്രസാദ് എന്നിവര്‍ നിക്ഷേപ പങ്കാളികളാകാന്‍ സാധ്യതയുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്‍െറ പ്രധാന ഉടമകളായിരുന്ന പി.വി.പി വെഞ്ച്വേഴ്സ് സാമ്പത്തിക ബാധ്യതമൂലം ഒഴിഞ്ഞതിനത്തെുടര്‍ന്ന് 2015 സീസണില്‍ 40 ശതമാനം ഓഹരിയുള്ള സചിനായിരുന്നു ബ്ളാസ്റ്റേഴ്സിന്‍െറ പ്രധാന ഉടമ. സീസണ്‍ അവസാനിച്ചശേഷം ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഗ്രൂപ് 80 ശതമാനം ഓഹരികളും സ്വന്തമാക്കി. ഇപ്പോള്‍ 20 ശതമാനം ഓഹരികളാണ് സചിനുള്ളത്.
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുകയാണ് ടീം മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്. പ്രശസ്തരായ കൂടുതല്‍ പേര്‍ നിക്ഷേപത്തിന് രംഗത്തത്തെുന്നത് ടീമിന്‍െറ താരമൂല്യം വര്‍ധിപ്പിക്കുമെന്നും മാനേജ്മെന്‍റ് കണക്കുകൂട്ടുന്നു. മികച്ച യുവതാരങ്ങളെ ടീമിലത്തെിച്ച് അടുത്ത സീസണിന് തയാറെടുക്കാനാണ് പ്രസാദ് ഗ്രൂപ്പും സചിനും ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.