ട്വന്‍റി20: സിംബാബ്വെയോട് ഇന്ത്യക്ക് രണ്ടു റണ്‍സ് തോല്‍വി
text_fieldsഹരാരെ: അവസാന ഓവറില്‍ നായകന്‍ ക്രീസിലുണ്ടായിട്ടും ജയിക്കാനാവശ്യമായ എട്ട് റണ്‍സ് പോലും എടുക്കാനാവാതെ സിംബാബ്വെക്ക് മുന്നില്‍ ഇന്ത്യ കീഴടങ്ങി. ഏകദിന പരമ്പര തൂത്തുവാരിയതിന്‍െറ അഹങ്കാരവുമായി 20ട്വന്‍റിക്കിറങ്ങിയ ഇന്ത്യ രണ്ടു റണ്‍സിനാണ് സിംബാബ്വെയോട് തോല്‍വിയറിഞ്ഞത്. സ്കോര്‍: സിംബാബ്വെ 170/6, ഇന്ത്യ 168/6. 48 റണ്‍സെടുത്ത മനീഷ് പാണ്ഡെയും 31 റണ്‍സെടുത്ത മന്‍ദീപ് സിങ്ങുമാണ് ഇന്ത്യയെ വന്‍തോല്‍വിയില്‍നിന്ന് രക്ഷിച്ചത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ധോണി പ്രതീക്ഷിച്ച പോലെയായിരുന്നു സിംബാബ്വെയുടെ തുടക്കം. ഇഴഞ്ഞുനീങ്ങിയ ആതിഥേയര്‍ വലിയ സ്കോറിലേക്കത്തെില്ളെന്ന് കരുതിയെങ്കിലും അവസാന ഓവറുകളില്‍ ചിഗുംബുര (26 പന്തില്‍ 54) നടത്തിയ വെടിക്കെട്ടാണ് ഇന്ത്യക്ക് വിനയായത്. അവസാന അഞ്ച് ഓവറില്‍ 60 റണ്‍സാണ് സിംബാബ്വെ അടിച്ചുകൂട്ടിയത്. മാല്‍ക്കം വാളറും (30) പിന്തുണ നല്‍കിയതോടെ സിംബാബ്വെ അപ്രതീക്ഷിത സ്കോറിലത്തെി.
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് ആദ്യ ബാളില്‍തന്നെ രാഹുലിനെ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു. 90ന് നാല് എന്ന നിലയില്‍നിന്ന് നായകന്‍ ധോണിയും മനീഷ് പാണ്ഡെയും ഒത്തുചേര്‍ന്നപ്പോള്‍ വിജയം മണത്തു. പാണ്ഡെ പുറത്തായതിന് പിന്നാലെയത്തെിയ അക്ഷര്‍ പട്ടേല്‍ (18) പ്രതീക്ഷ നല്‍കിയെങ്കിലും നാല് ബാള്‍ ബാക്കിനില്‍ക്കെ പുറത്തായി. അവസാന ഓവറില്‍ എട്ടു റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. മഡ്സിവ എറിഞ്ഞ ഈ ഓവറില്‍ അഞ്ചു റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. അവസാന പന്തില്‍ ഫോറടിച്ച് ധോണി കളി ജയിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 17 പന്തിലാണ് ധോണി 19 റണ്‍സെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.