ഇന്ത്യ-പാകിസ്താന്‍ മത്സരം: സുരക്ഷയൊരുക്കാമെന്ന് ബി.സി.സി.ഐ; വേദി മാറ്റണമെന്ന് പി.സി.ബി.
text_fieldsഇസ്ലാമാബാദ്: ഈമാസം 19ന് നടക്കുന്ന ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരവേദിക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാറിനാകില്ളെന്ന് ഹിമാചല്‍ സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെ, മറ്റു വേദികളുടെ സാധ്യത തേടി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ബി.സി.സി.ഐയെ സമീപിച്ചതായി റിപ്പോര്‍ട്ട്.
പാക് ടീമിന് പൂര്‍ണ സുരക്ഷയൊരുക്കാമെന്ന് ബി.സി.സി.ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍ പി.സി.ബി ചെയര്‍മാന്‍ ശഹരിയാര്‍ ഖാനെ ഫോണില്‍ അറിയിച്ചിരുന്നെങ്കിലും പാകിസ്താന്‍ പൂര്‍ണ തൃപ്തരല്ല എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ധര്‍മശാലക്ക് പകരം കൊല്‍ക്കത്ത, മൊഹാലി വേദികളുടെ സാധ്യത പി.സി.ബി ആരാഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ, ധര്‍മശാലയില്‍ പാക് ടീം കളിക്കരുതെന്ന് പി.സി.ബിയോട് ഉപദേശിച്ച് ഐ.സി.സി മുന്‍ തലവന്‍ ഇഹ്സാന്‍ മനി രംഗത്തത്തെി. പാകിസ്താനിലെ ‘ഡോണ്‍ ന്യൂസ്’ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനി ഇക്കാര്യം പറഞ്ഞത്. പാക് സര്‍ക്കാറും ക്രിക്കറ്റ് ബോര്‍ഡും ഇക്കാര്യം ഗൗരവപൂര്‍വം പരിഗണിക്കണമെന്നും ഹിമാചല്‍ സര്‍ക്കാര്‍ പാക് ടീമിനെ ധര്‍മശാലയില്‍ കളിക്കാന്‍ അനുവദിക്കില്ളെന്നും മനി പറഞ്ഞു. ഇത് താരങ്ങള്‍, ഒഫീഷ്യലുകള്‍, മാധ്യമപ്രവര്‍ത്തകര്‍, കാണികള്‍ എന്നിവരുടെ സുരക്ഷയെ സംബന്ധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഹിമാചല്‍ സര്‍ക്കാറിന്‍െറ മുന്നറിയിപ്പിനെ ഗൗരവമായി കാണണം. ഈയൊരു സാഹചര്യം ആസ്ട്രേലിയന്‍ ടീമിനായിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും പിന്മാറും. അണ്ടര്‍ 19 ലോകകപ്പില്‍ സുരക്ഷാപ്രശ്നമുന്നയിച്ച് ആസ്ട്രേലിയ ബംഗ്ളാദേശില്‍നിന്ന് പിന്മാറിയത് ഉദാഹരണമാണ്. ധര്‍മശാലയില്‍ കളിക്കുന്ന കാര്യം ക്രിക്കറ്റ് ബോര്‍ഡും സര്‍ക്കാറും പുന$പരിശോധിക്കണമെന്നാണ് അഭിപ്രായം -മനി പറഞ്ഞു.
ധര്‍മശാലയില്‍ മത്സരം നടന്നില്ളെങ്കില്‍ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്.എസ്.പി.സി.എ) പ്രസിഡന്‍റ് സ്ഥാനമൊഴിയുമെന്ന് ഭീഷണി മുഴക്കി ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂറും രംഗത്തത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.