ആഗ്രഹിച്ചത് നേടി ടീം ഇന്ത്യ ലോകകപ്പിന്‍െറ ആരവത്തിലേക്ക്
text_fields
കൊല്‍ക്കത്ത: ആഗ്രഹിച്ചത് നേടി ടീം ഇന്ത്യ ലോകകപ്പിന്‍െറ ആരവത്തിലേക്ക്. ഏഷ്യാകപ്പിലെ കിരീടജയത്തെക്കാള്‍ സന്തുലിതമായ ടീം എന്ന ട്രാക്കുപിടിക്കാന്‍ കഴിഞ്ഞു എന്നതാണ് ബംഗ്ളാദേശ് ആതിഥേയരായ ടൂര്‍ണമെന്‍റ് ഇന്ത്യക്ക് നല്‍കിയ സമ്മാനം. ഒരു മത്സരംപോലും തോല്‍ക്കാതെയുള്ള കുതിപ്പില്‍ ആധികാരമായിരുന്നു ഓരോ ജയവും. ബാറ്റിങ്ങും ബൗളിങ്ങും അച്ചടക്കവും അവസരത്തിനൊത്തുയരുന്ന പ്രകടനവുമായി അര്‍ഹമായ കിരീടത്തിലേക്ക് ടീമിനെ നയിക്കുകയായിരുന്നു. ആശിഷ് നെഹ്റയുടെ വിസ്മയകരമായ തിരിച്ചുവരവിനൊപ്പം ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബംറ എന്നീ യുവതാരങ്ങളുടെ കഴിവുകളെ തേച്ചുമിനുക്കാനുള്ള അവസരവും ഇന്ത്യക്ക് ലഭിച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാനും പോരാടാനുമുള്ള കഴിവ് ടോപ് ഓഡറില്‍ തുടങ്ങി ഇന്ത്യന്‍ ബാറ്റിങ് ഒന്നാകെ വ്യാപിക്കുന്നത് കാണാനും കഴിഞ്ഞു. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി എന്നിവര്‍ മുന്‍നിരക്ക് ഉറപ്പുപകരുമ്പോള്‍, യുവരാജ് സിങ്ങും സുരേഷ് റെയ്നയും മഹേന്ദ്ര സിങ് ധോണിയും തുടര്‍ന്ന് താങ്ങാകാനും കഴിയുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് ലഭിച്ച മികവുകളിലൊന്നാണ്. അശ്വിനും നെഹ്റയും ട്വന്‍റി20യില്‍ ഇന്ത്യയുടെ ആധിപത്യമുറപ്പിക്കുന്നതിനുള്ള കരുത്തുറ്റ സാന്നിധ്യങ്ങളുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.