മികച്ച ഫിനിഷര്‍ ധോണിയെന്ന് കോഹ്‌ലി; കോഹ്ലിയാണെന്ന് ഗംഭീര്‍
text_fieldsന്യൂഡല്‍ഹി : ലോകക്രിക്കറ്റിലെ മികച്ച ഫിനിഷര്‍ ധോണിയെന്ന് വിരാട് കോഹ്‌ലി. എന്നാല്‍ കോഹ്ലിയാണ് ഏറ്റവും മികച്ച ഫിനിഷറെന്ന് ഗൗതം ഗംഭീര്‍
ഏഷ്യാകപ്പ് ട്വന്റി20 മത്സരത്തിൽ ആറു പന്തില്‍ 20 റണ്‍സ് നേടി ധോണി ഇന്ത്യക്ക് ഏഷ്യാകപ്പ് സമ്മാനിച്ചിരുന്നു. മത്സരത്തിന് ശേഷമാണ് ഫിനിഷർ സംബന്ധിച്ച അഭിപ്രായങ്ങൾ ഉയർന്നത്.
മികച്ച ഫിനിഷറെന്ന സ്ഥാനത്തേക്ക് ധോണിയല്ലാതെ മറ്റൊരാളില്ല. ധോണി പറത്തിയ സിക്‌സര്‍ വിജയത്തിലേക്കുള്ള തുടക്കമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു. എന്നാൽ ധോണിയല്ല, വിരാട് കോഹ്‌ലിയാണു മികച്ച ഫിനിഷറെന്നാണ് ഗൗതം ഗംഭീര്‍ പറയുന്നത്. മാധ്യമങ്ങൾ ധോണിക്കു നൽകിയ വിശേഷണമാണത്. കോഹ്‌ലിയാണ് മികച്ച ഫിനിഷർ, ഒരു ഓപ്പണര്‍ക്ക് മികച്ച ഫിനിഷറാവാനും സാധിക്കും. ആറോ ഏഴോ സ്ഥാനത്ത് കളിക്കുന്നയാൾ തന്നെ മികച്ച ഫിനിഷറാവണമെന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു. ഗംഭീറിനെ ടീമിൽ നിന്നും ഒഴിവാക്കിയത് ധോണിയാണെന്ന ആരോപണം നിലനിൽക്കവേയാണ് ക്യാപ്റ്റനെതിരെ ഇന്ത്യൻ ഒാപണർ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.