ശ്രീലങ്കന്‍ ക്രിക്കറ്റില്‍ അഴിച്ചുപണി; സെലക്ഷന്‍ കമ്മിറ്റിയെ മാറ്റി
text_fieldsകൊളംബോ: ട്വന്‍റി20 ലോകകപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വന്‍ അഴിച്ചുപണി. ഇന്ത്യക്കെതിരായ പരമ്പര തോല്‍വിയുടെയും ഏഷ്യാകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന്‍െറയും പശ്ചാത്തലത്തില്‍ നിലവിലെ സെലക്ഷന്‍ കമ്മിറ്റിയെ മാറ്റി. മുന്‍ ക്യാപ്റ്റന്‍ അരവിന്ദ് ഡി സില്‍വ തലവനായ പുതിയ അഞ്ചംഗ കമ്മിറ്റിയെ കായികമന്ത്രി ദയാസിരി ജയശേഖര നിയമിച്ചു. ഈയിടെ വിരമിച്ച കുമാര്‍ സങ്കക്കാര, മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ രൊമേഷ് കലുവിതരണ എന്നിവരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
രഞ്ജിത് മദുരസിംഗെ, ലളിത് കലുപെരുമ എന്നിവരാണ് മറ്റംഗങ്ങള്‍. ഏപ്രില്‍ 30 വരെയായിരിക്കും പുതിയ കമ്മിറ്റിയുടെ കാലാവധി. മുന്‍ സെലക്ഷന്‍ കമ്മിറ്റി ട്വന്‍റി20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പിലും പരക്കെ അതൃപ്തിയുണ്ടായിരുന്നു. പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ലോകകപ്പിന് മാത്രമാണ് നിയോഗിച്ചത്. ലോകകപ്പില്‍ ടീമിന്‍െറ പ്രകടനത്തെ ആശ്രയിച്ചിരിക്കും കമ്മിറ്റിയുടെ ഭാവി.നിലവിലെ ലോകകപ്പ് ടീമില്‍ പുതിയ കമ്മിറ്റി മാറ്റംവരുത്തി. ലസിത് മലിംഗയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റി എയ്ഞ്ചലോ മാത്യൂസിനെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.