ട്വന്‍റി20 ലോകകപ്പ്: സുരക്ഷയില്‍ പാക് സംഘത്തിന് തൃപ്തി
text_fieldsന്യൂഡല്‍ഹി: ട്വന്‍റി20 ലോകകപ്പില്‍ പാകിസ്താന്‍ ടീമുകള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യയില്‍ സുരക്ഷയില്ളെന്ന ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ പരിശോധിക്കാനത്തെിയ പാക് സംഘത്തിന് തൃപ്തിയെന്ന് സൂചന. ഇന്ത്യയില്‍ കളിക്കുന്നതിന് പാക് ടീമുകള്‍ക്ക് സുരക്ഷാ ഭീഷണിയില്ളെന്ന് സംഘം പി.സി.ബിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. ഈ മാസം 19ന് ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തെ സംബന്ധിച്ചായിരുന്നു ആശങ്ക നിലനിന്നിരുന്നത്. ധര്‍മശാലയിലെ മത്സരത്തിന് പൂര്‍ണസുരക്ഷയൊരുക്കുമെന്ന് ജില്ലാ ഭരണകൂടവും ഉറപ്പുനല്‍കി. പാക് ടീം പൂര്‍ണ തൃപ്തരായാണ് മടങ്ങിയതെന്ന് ട്വന്‍റി20 ലോകകപ്പ് ഡയറക്ടര്‍ എം.വി. ശ്രീധര്‍ അറിയിച്ചു. അതേസമയം, സന്ദര്‍ശനത്തെ സംബന്ധിച്ച് സംഘം ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സീനിയര്‍ ഡയറക്ടര്‍ ഉസ്മാന്‍ അന്‍വര്‍, പി.സി.ബി ചീഫ് സെക്യൂരിറ്റി ഓഫിസര്‍ അസം ഖാന്‍ എന്നിവരാണ് ഇന്ത്യ സന്ദര്‍ശിച്ചത്. ഇവര്‍ പി.സി.ബിക്കു പുറമെ ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലിഖാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കില്‍ മാത്രമേ പാക് ടീം ഇന്ത്യയിലത്തെുന്ന കാര്യം തീരുമാനമാകൂ. പാകിസ്താന്‍ സര്‍ക്കാര്‍ പ്രാഥമിക അനുവാദം നല്‍കിയെന്നാണ് സൂചന.
തിങ്കളാഴ്ച ധര്‍മശാല സന്ദര്‍ശിച്ച പാക് സംഘം ഇന്ത്യ ആവശ്യമായ സുരക്ഷയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് ബി.സി.സി.ഐ ഉന്നതരുമായും ടൂര്‍ണമെന്‍റ് ഒഫിഷ്യല്‍സുമായും ചര്‍ച്ച നടത്തി. ധര്‍മശാല മത്സരത്തിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയും ലോകകപ്പ് സംഘാടകരും ജില്ലാ ഭരണകൂടവുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഇവരെല്ലാം മത്സരം നടത്താന്‍ പൂര്‍ണ സുരക്ഷയൊരുക്കുമെന്ന് ഉറപ്പുനല്‍കി. പാക് അധികൃതരെ ഈ വിഷയം അറിയിക്കും -ശ്രീധര്‍ പറഞ്ഞു.
സര്‍ക്കാറുമായും ഹൈകമീഷണറുമായും കൂടിയാലോചിച്ച് പാക് ടീം അനുകൂലമായി തീരുമാനമെടുക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധര്‍മശാലയിലെ മത്സരം നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഐ.സി.സി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാഡ്സണ്‍ പ്രത്യാശ പ്രകടിപ്പിച്ചു. ധര്‍മശാല, ഡല്‍ഹി വേദികളെ സംബന്ധിച്ച് അദ്ദേഹം ആശങ്കയറിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ, സംസ്ഥാന സര്‍ക്കാറിന് സുരക്ഷയൊരുക്കാന്‍ കഴിയില്ളെന്ന് ഒൗദ്യോഗികമായി ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്രസിങ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.