ലോകകപ്പ്: ഒമാൻ അയർലൻഡിനെ അട്ടിമറിച്ചു
text_fieldsധർമശാല: ലോകകപ്പ് ട്വൻറി20 ക്രിക്കറ്റിൻെറ ആദ്യ റൗണ്ട് മത്സരത്തിൽ അയർലൻഡിനെതിരെ ഒമാന് അട്ടിമറി ജയം. രണ്ട് വിക്കറ്റിനാണ് ശക്തരായ അയർലൻഡിനെ ഒമാൻ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് അയർലൻഡ് നേടിയ 154 റൺസ് രണ്ട് എട്ടുവിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ബാക്കിയിരിക്കെ ഒമാൻ മറികടക്കുകയായിരുന്നു.
33 പന്തിൽ 38 റൺസെടുത്ത ഒപണർ സീഷൻ മഖ്സൂദ് ആണ് ഒമാൻെറ ടോപ്സ്കോറർ. സഹഓപണർ ഖവാർ അലി 34 റൺസെടുത്തു. മൂന്നുപേരുടെ നേരത്തെയുള്ള പുറത്താകലിന് ശേഷം ക്രീസിലെത്തിയ ആമിർ അലിയാണ് ഒമാനെ ജയത്തിലേക്കെത്തിച്ചത്. ആമിർ 17 പന്തിൽ 32 റൺസെടുത്തു. അയർലൻഡിനുവേണ്ടി കെവിൻ ഒബ്രിയൻ, ആൻഡി മക്ബ്രിൻ, മാക്സ് സോറൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീത് വീഴ്്ത്തി.
നേരത്തെ ടോസ് നേടിയ അയർലൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 38 റൺസെടുത്ത ഗാരി വിൽസനാണ് അവരുടെ ടോപ്സ്കോറർ. ഓപണർമാരായ വില്യം പോട്ടർഫീൽഡ്, പോൾ സ്റ്റിർലിങ് എന്നിവർ 29 വീതം റൺസെടുത്തു. ഒമാന് വേണ്ടി മുനിസ് അൻസാരി മൂന്നു വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.