ഇന്ന് സന്നാഹ മത്സരങ്ങൾ: വിന്‍ഡീസിനെതിരെ ഇന്ത്യ; ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്ക
text_fieldsകൊല്‍ക്കത്ത: ട്വന്‍റി20 ലോകകപ്പിന് ഉജ്ജ്വലമായി തയാറെടുക്കാന്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യ വ്യാഴാഴ്ച വിന്‍ഡീസിനെ നേരിടും. ആസ്ട്രേലിയയെ അവരുടെ നാട്ടിലും ശ്രീലങ്കയെ സ്വന്തം നാട്ടിലും തോല്‍പിച്ചതിന്‍െറയും ഏഷ്യാകപ്പിലെ കിരീടനേട്ടത്തിന്‍െറയും പകിട്ടിലാണ് ഒന്നാം റാങ്കുകാരായ ഇന്ത്യ ആദ്യ സന്നാഹത്തിന് വിന്‍ഡീസുമായി കച്ചമുറുക്കുന്നത്. ഇന്ന് രാത്രി 7.30നാണ് മത്സരം.
പേസ് ബൗളര്‍ മുഹമ്മദ് ഷമി സന്നാഹ മത്സരത്തില്‍ പന്തെറിയുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി ഷമി പരിക്കിന്‍െറ പിടിയിലാണ്. ആസ്്ട്രേലിയക്കെതിരെ താരം ഉള്‍പ്പെട്ടിരുന്നെങ്കിലും കളിച്ചിരുന്നില്ല. പരിക്കുമാറി ഫിറ്റ്നെസ് വീണ്ടെടുത്തെന്ന് തെളിയിക്കാന്‍ ഷമിക്ക് ക്യാപ്റ്റന്‍ അവസരം കൊടുക്കുമോയെന്ന് കണ്ടറിയണം. 12ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് രണ്ടാം സന്നാഹ മത്സരം.
നിലവിലെ ലൈനപ്പില്‍ ധോണി മാറ്റം വരുത്താന്‍ തയാറായേക്കില്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, ആശിഷ് നെഹ്റ എന്നിവര്‍ മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ പരീക്ഷണത്തിന് മുതിര്‍ന്നേക്കില്ല. കഴിഞ്ഞ 11 മത്സരങ്ങളില്‍നിന്ന് 25 വിക്കറ്റാണ് ബുംറ-പാണ്ഡ്യ സംഖ്യം കൊയ്തത്. റിസര്‍വ് ബെഞ്ച് താരങ്ങളായ അജിന്‍ക്യ രഹാനെ, ഹര്‍ഭജന്‍ സിങ്, പവന്‍ നേഗി എന്നിവരും അവസരത്തിന് കാത്തിരിക്കുന്നവരാണ്.
മറുവശത്ത് മൂന്നു വമ്പന്മാരില്ലാതെയാണ് 2012ലെ ചാമ്പ്യന്മാരായ വിന്‍ഡീസ് ലോകകപ്പിനത്തെുന്നത്. കൂറ്റനടിക്കാരന്‍ കീറണ്‍ പൊള്ളാര്‍ഡ്, ഡായന്‍ ബ്രാവോ, സ്പിന്നര്‍ സുനില്‍ നരെയ്ന്‍ എന്നിവരാണ് ഇല്ലാത്തത്. എങ്കിലും ക്രിസ് ഗെയില്‍, ഡ്വെ്ന്‍ ബ്രാവോ, ആന്ദ്രെ റസല്‍ എന്നിവരില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതായി ക്യാപ്റ്റന്‍ ഡാരന്‍ സമ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.