ടോപ് ഗിയറില്‍ ഇന്ത്യന്‍ പേസാക്രമണം
text_fieldsന്യൂഡല്‍ഹി: ടീം ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിഭാ ധാരാളിത്തമാണ്. അതും ബൗളിങ് ഡിപ്പാര്‍ട്മെന്‍റില്‍. ഒരുവര്‍ഷം മുമ്പുവരെ ഇതായിരുന്നില്ല അവസ്ഥ. മികച്ച പേസര്‍മാരില്ലാത്തതിനാല്‍ സെലക്ടര്‍മാരും ടീം ക്യാപ്റ്റന്‍ ധോണിയും വലയുകയായിരുന്നു. ഈയൊരു ഘട്ടത്തിലാണ് ഇന്ത്യയുടെ പരിമിത ഓവര്‍ ആസ്ട്രേലിയന്‍ പര്യടനം.
അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ 4-1ന് ദയനീയമായി പരാജയപ്പെട്ടു. ബാറ്റിങ് ഡിപ്പാര്‍ട്മെന്‍റ് വിദേശ പിച്ചുകളില്‍ പൂച്ചകളാകുന്നുവെന്ന വിമര്‍ശം മാറ്റിയെടുത്ത പരമ്പരയില്‍ ഇന്ത്യന്‍ സ്കോര്‍ മിക്കപ്പോഴും 300ന് മുകളില്‍ പിറന്നു. പക്ഷേ, നിര്‍ലോഭം റണ്‍സ് വിട്ടുനല്‍കിയ ബൗളര്‍മാര്‍ മത്സരങ്ങള്‍ ഓസീസിന് തളികയില്‍ വെച്ചു നല്‍കി. മുഹമ്മദ് ഷമി പരിക്കുമൂലം പിന്മാറി. മൂര്‍ച്ചകുറഞ്ഞ പേസര്‍മാരെ നയിക്കാന്‍ ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരെ കൂടാതെ, ബരീന്ദര്‍ സ്രാന്‍ എന്ന യുവതാരത്തെയും ക്യാപ്റ്റന്‍ ധോണി മാറിമാറി പരീക്ഷിച്ചു. സ്പിന്നര്‍മാര്‍കൂടി പൂച്ചകളായപ്പോള്‍ ഇന്ത്യന്‍ ബൗളിങ് ചോദ്യചിഹ്നമായി.
പിന്നീടാണ് കഥമാറിയത്. ട്വന്‍റി20 മത്സരങ്ങള്‍ക്കുമാത്രമായി ടീമിലുള്‍പ്പെടുത്തിയ പഴയപടക്കുതിര ആശിഷ് നെഹ്റയും കൊട്ടിഘോഷങ്ങളില്ലാതെ ടീമിലത്തെിയ ജസ്പ്രീത് ബുംറയും ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ബൗളിങ്ങിന്‍െറ തലവര മാറ്റി. ഓസീസിനെതിരെ പിന്നീടുനടന്ന മൂന്ന് ട്വന്‍റി20യിലും ഇന്ത്യ ആധികാരിക ജയത്തോടെ പരമ്പര സ്വന്തമാക്കി. മൂന്നു മത്സരങ്ങളില്‍നിന്നായി ബുംറ ആറും പാണ്ഡ്യ മൂന്നും നെഹ്റ രണ്ടും വിക്കറ്റ് സ്വന്തമാക്കിയെന്നുമാത്രമല്ല, ഇക്കോണമി താഴ്ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
പിന്നീട് ശ്രീലങ്കക്കെതിരെയായിരുന്നു ഇന്ത്യയുടെ പരമ്പര. 2-1ന് ആധിപത്യം പുലര്‍ത്തിയ പരമ്പരയില്‍ നെഹ്റ അഞ്ചും ബുംറ മൂന്നും വിക്കറ്റ് നേടി. തുടര്‍ന്ന് ബംഗ്ളാദേശില്‍ നടന്ന ഏഷ്യാകപ്പില്‍ നെഹ്റ നാലു മത്സരങ്ങളില്‍നിന്ന് ആറു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഞ്ചു മത്സരങ്ങളില്‍നിന്ന് ആറു വിക്കറ്റ് വീഴ്ത്തി ബുംറയും അഞ്ചു മത്സരങ്ങളില്‍നിന്ന് അഞ്ചു വിക്കറ്റുകളുമായി പാണ്ഡ്യയും തിളങ്ങി. വരുന്ന ലോകകപ്പില്‍ പേസ് ബൗളിങ്ങിനെക്കുറിച്ച് ക്യാപ്റ്റന് ആവലാതികളുമില്ല. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ഷമി പരിക്കുമാറി തിരിച്ചത്തെുന്നത്.
സന്നാഹ മത്സരത്തില്‍ വിന്‍ഡീസിനെതിരെ നാലോവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി താന്‍ ഫോമിലാണെന്ന് തെളിയിച്ചു. ഇപ്പോള്‍ ക്യാപ്റ്റന്‍ ധോണിക്കും ഡയറക്ടര്‍ രവി ശാസ്ത്രിക്കും ഷമിയുടെ വരവ് അനുഗ്രഹമായിരിക്കുകയാണ്. നെഹ്റ-ബുംറ സഖ്യത്തിനുതന്നെ പേസാക്രമണ ചുമതല നല്‍കുമെങ്കിലും ആരെങ്കിലും ഫോം ഒൗട്ടായാല്‍ കണ്ണുംചിമ്മി ഷമിയെ ആശ്രയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.