'അഫ്രീദിയെ പാക് ടീമിൽ നിന്നും പുറത്താക്കണം'
text_fieldsമിയാൻദാദ്: കറാച്ചി: പാകിസ്താനില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ സ്നേഹം തനിക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നതായുള്ള പാക് ട്വന്‍റി20 നായകന്‍ അഫ്രീദിക്കെതിരെ ബാറ്റിംഗ് ഇതിഹാസം ജാവേദ് മിയാന്‍ദാദ് രംഗത്ത്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുൻ പാക് നായകൻ രോഷാകുലനായത്. 'അഫ്രീദിയെ ഒാർത്ത് ലജ്ജിക്കുന്നു, ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ് ഈ പ്രസ്താവന. ഇന്ത്യക്കാർ നമുക്ക് എന്താണ് നൽകിയത്. കഴിഞ്ഞ അഞ്ച് വർഷം പാക് ക്രിക്കറ്റിന് ഇന്ത്യ നൽകിയത് എന്താണെന്ന സത്യം അഫ്രീദി വെളിപ്പെടുത്തുക- മിയാൻദാദ് വ്യക്തമാക്കി.
'എങ്ങനെ കളിക്കുമെന്ന് ഊഹിക്കാന്‍പോലും പറ്റാത്തയാളെങ്ങനെയാണ് ദേശീയ ടീമില്‍ കയറിക്കൂടുക? പാക് ടീമില്‍ കളിക്കാനുള്ള യോഗ്യത അഫ്രീദിക്കു വര്‍ഷങ്ങള്‍ക്ക് മുമ്പ്തന്നെ നഷ്ടപ്പെട്ടതാണ്. പാക് ആഭ്യന്തര ക്രിക്കറ്റ് നല്ല പ്രതിഭകള്‍ക്ക് ഉദയം നല്‍കുന്നില്ല. ക്രിക്കറ്റ് ബോര്‍ഡ് ഒന്നും അറിയുന്നില്ല. ക്രിക്കറ്റിന് എന്ത് സംഭവിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നുമില്ല. പാകിസ്താൻ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍) മികച്ച കളിക്കാരെ കണ്ടെത്തുമെന്ന് പറഞെങ്കിലും ഐ.പി.എല്‍ കരാറിന് യോഗ്യനായ ഒരു കളിക്കാരനെപ്പോലും ഇതുവരെ കാണാനായില്ല'-മിയന്‍ദാദ് അഭിമുഖത്തിനിടെ രോഷാകുലനായി
പാക് സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കണം പിന്നെ, കളിമറന്ന കളിക്കാരെയും, പാകിസ്താന്‍ ഇന്ത്യയെ മിക്കപ്പോഴും തോല്‍പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഇന്ത്യക്ക് മുന്നില്‍ തുടരെ മുട്ടുമടക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നു'-മിയാന്‍ദാദ് പറഞ്ഞു.
അഫ്രീദിയുടെ ഇന്ത്യ അനുകൂല പ്രസ്താവനയില്‍ പാക് മാധ്യമപ്രവർത്തകരും രോഷം പൂണ്ടു. ഇന്ത്യക്ക് തങ്ങളോട് ഒരു തരത്തിലുള്ള സ്നേഹവും ഇല്ലെന്നാണ് 2011 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലെത്തിയപ്പോള്‍ അഫ്രീദി പറഞ്ഞിരുന്നതെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ അഫ്രീദി ശ്രദ്ധിക്കണമായിരുന്നുവെന്നും അത്തരമൊരു ശ്രദ്ധ ഇല്ലാതെ പോയത് ദൌര്‍ഭാഗ്യകരമാണെന്നുമാണ് മറ്റൊരു ദൃശ്യമാധ്യമ പ്രവര്‍ത്തകൻ പ്രതികരിച്ചത്.
ഇന്ത്യക്കാരുടെ സ്നേഹം ഞങ്ങള്‍ക്ക് പാകിസ്താനില്‍ നിന്നുപോലും ലഭിച്ചിട്ടില്ലെന് പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി ഇന്നലൊ കൊൽക്കത്തയിലാണ് വ്യക്തമാക്കിയത്. http://goo.gl/SFCxEq
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.