ഇന്ന് ഒന്നല്ല, രണ്ട് പോരാട്ടം: പാകിസ്താന്‍ x ബംഗ്ളാദേശ്, ഇംഗ്ളണ്ട് x വെസ്റ്റിന്‍ഡീസ്
text_fieldsകൊല്‍ക്കത്ത: സൂപ്പര്‍ ടെന്നില്‍ ബുധനാഴ്ച കളത്തിലിറങ്ങുന്നത് മൂന്ന് മുന്‍ ജേതാക്കള്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ മുന്‍ ജേതാക്കളായ പാകിസ്താന്‍ ഗ്രൂപ് ഒന്നില്‍ ബംഗ്ളാദേശുമായി ആദ്യ കളിയില്‍ മാറ്റുരക്കും. മുന്‍ ജേതാക്കളുടെ പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇംഗ്ളണ്ടിനെ നേരിടും. 26 വര്‍ഷത്തിനുശേഷം ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ളാദേശ് ഇറങ്ങുമ്പോള്‍ നാട്ടുകാരായ ആയിരക്കണക്കിന് ആരാധകര്‍ ഗാലറിയിലുണ്ടാകും. ഏഷ്യാകപ്പില്‍ പാകിസ്താനെതിരെ നേടിയ വിജയം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മശ്റഫെ മുര്‍തസയും ഒരു കൂട്ടം യുവപോരാളികളും. തമീം ഇഖ്ബാലും ശാക്കിബുല്‍ ഹസനുമടക്കമുള്ളവര്‍ മികച്ച ഫോമിലുമാണ്. അനിശ്ചിതത്വം അവസാനിപ്പിച്ച് വൈകിയത്തെിയ പാകിസ്താന്‍ ജയത്തോടെ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ പ്രസ്താവനാ വിവാദം ടീമിന ബാധിച്ചില്ളെന്ന് തെളിയിക്കേണ്ടതും പാക്പടയുടെ ബാധ്യതയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ നല്ല ഓര്‍മകളില്ലാത്ത ഇംഗ്ളണ്ടും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും കുട്ടിക്രിക്കറ്റിലൂടെ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഐ.പി.എല്ലില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള ക്രിസ് ഗെയ്ല്‍, ഡ്വെ്ന്‍ ബ്രാവോ തുടങ്ങിയ താരങ്ങളുള്ള വെസ്റ്റിന്‍ഡീസിനാണ് ഇന്നത്തെ കളിയില്‍ മുന്‍തൂക്കം. രാത്രി 7.30നാണ് ഗ്രൂപ് രണ്ടിലെ ഈ പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.