ട്വന്‍റി20 ലോകകപ്പ്: ന്യൂസിലന്‍ഡിന് രണ്ടാം ജയം
text_fields
ധര്‍മശാല: ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റില്‍ ആസ്ട്രേിലിയക്കെതിരെ ന്യൂസിലാന്‍ഡിന് എട്ട് റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ ഉയര്‍ത്തിയ 143 റണ്‍സിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത ് കിവീസ് ബൗളിംഗ് നിരയില്‍ തിളങ്ങിയ മിച്ചല്‍ മക്ലെഗനാഹനാണ് മാന്‍ ഓഫ് ദ മാച്ച്. ആദം മില്‍നെയും മിച്ചല്‍ സാന്‍റ്നറും രണ്ടു വിക്കറ്റ് വീതമെടുത്തു.
നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലാന്‍റിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അതിവേഗത്തില്‍ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചതോടെ കിവീസ് ആറ് ഓവറില്‍ 50 കടന്നു. 27 പന്തില്‍ നാലു സിക്സും രണ്ടു ബൗണ്ടറിയും ഉള്‍പ്പെടെ 39 റണ്‍സെടുത്താണ് ഗുപ്റ്റില്‍ മടങ്ങിയത്. എന്നാല്‍ പിന്നീട് വന്ന കിവീസ് ബാറ്റ്സ്മാന്‍മാര്‍ സ്ഥിരത കണ്ടത്തൊന്‍ പരാജയപ്പെട്ടതോടെ സ്കോറിംഗിന് വേഗം കുറഞ്ഞു. കോറി ആന്‍േറഴ്സണ്‍, ലൂക് റോഞ്ചി, മിച്ചല്‍ സാന്‍റനര്‍ എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായതോടെ കിവീസ് 143ല്‍ ഒതുങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.