പാകിസ്താനെ വരിഞ്ഞുമുറുക്കി; ഇന്ത്യക്ക് 119 റൺസ് വിജയലക്ഷ്യം
text_fieldsകൊൽക്കത്ത: ക്രിക്കറ്റ് ലോകം കാത്തിരുന്ന ട്വൻറി 20 ലോകകപ്പിലെ ഇന്ത്യാ- പാക് പോരാട്ടത്തിൽ ഇന്ത്യക്ക് 119 റൺസ് വിജയലക്ഷ്യം. ഷുഅയ്ബ് മാലിക് (26), ഉമർ അക്മൽ (22) അഹ്മദ് ശെഹ്സാദ് എന്നിവരാണ് പാക് ടീമിലെ സ്കോറർമാർ. പാക് ബാറ്റ്സ്മാൻമാരെ റൺസെടുക്കാൻ അനുവദിക്കാതെ വെള്ളം കുടിപ്പിച്ച ഇന്ത്യൻ ബൗളിങ് നിരയാണ് ഇത്രയും ചെറു സ്കോറിൽ പച്ചപ്പടയെ ഒതുക്കിയത്. മത്സരത്തിൽ പാകിസ്താൻ ട്വൻറി നിലവാരത്തിലേക്ക് ഉയർന്നില്ല. അശ്വിൻ ഒഴിച്ച് ബാക്കി എല്ലാ ബൗളർമാരും ഒാരോ വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം മത്സരം ഒരു മണിക്കൂർ വൈകി തുടങ്ങിയതിനാൽ 18 ഒാവറാക്കി ചുരുക്കി. ഒാപ്പണർമാരായ ഷർജീൽ ഖാനും (17), അഹ്മദ് ഷെഹ്സാദും (25) ക്യാപ്റ്റൻ ശാഹിദ് അഫീദി(8), ഉമർ അക്മൽ (22) എന്നിവരാണ് പുറത്തായത്. ഷർജിലിനെ റെയ്നയുടെ പന്തിൽ ഹാർദിക് പാണ്ഡ്യേ പുറത്താക്കുകയായിരുന്നു. ഷെഹ്സാദിനെ ബുംമ്രയാണ് മടക്കിയത്. മത്സരത്തിൽ ഇന്ത്യൻ ഫീൽഡർമാർ മികവ് പ്രകടിപ്പിച്ചു. പാകിസ്താൻ ബാറ്റിങ് ട്വൻറി നിലവാരത്തിലേക്ക് പ്രവേശിച്ചിട്ടില്ല. ഷുഅയ്ബ് മാലികാണ് പാക് സ്കോർ ഉയർത്തിയത്.
ഇരു ടീമിനും വംഗനാട് ആവേശം നിറഞ്ഞ സ്വീകരണമാണ് നൽകിയത്. മുൻ താരങ്ങളും ബോളിവുഡ് നടന്മാരടക്കം മത്സരത്തിന് കൊഴുപ്പേകി ഗ്രൗണ്ടിലെത്തി. പാക് ദേശീയ ഗാനം അമന്നാഥ് അലി ആലപിച്ചപ്പോൾ ഇന്ത്യയുടേത് സൂപ്പർതാരം അമിതാഭ് ബച്ചനാണ് ആലപിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, മുൻ പാക് താരങ്ങളായ ഇമ്രാൻ ഖാൻ, വസീം അക്രം എന്നിവരും ചടങ്ങിനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.