ജഗതിയുടെ പിസ്തക്ക് നല്ല ‘നേരം’; ഇനി ഐ.പി.എല്ലിലും
text_fieldsകോഴിക്കോട്: നമ്മുടെ സ്വന്തം ജഗതി ശ്രീകുമാര്‍ പാടി അഭിനയിച്ച പിസ്ത ഗാനം ഭാഷയും ദേശവും കടന്ന് പ്രശസ്തിയിലേക്ക് കുതിക്കുകയാണ്. ഐ.പി.എല്‍ 2016 സീസണിലെ പ്രമോ ഗാനമായാണ് പിസ്താ ഗാനം സംഘാടകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിനിടെയായിരുന്നു ഐ.പി.എല്‍ പ്രമോ ചാനലുകളില്‍ ഇറങ്ങിയത്.
മലയാളികളെ ഏറെ ചിരിപ്പിച്ച പാട്ടാണ് പിസ്ത ഗാനം. 1983ല്‍ സത്യന്‍ അന്തിക്കാടിന്‍െറ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കിന്നാരം’ എന്ന സിനിമയിലാണ് പിസ്ത ഗാനം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ സംഗീത ഭ്രാന്തനായ വര്‍മാജി എന്ന ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം പ്രത്യേക അര്‍ഥമൊന്നുമില്ലാത്ത വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് പാടുന്ന തമാശ ഗാനമായിരുന്നു. ജഗതി നിമിഷനേരം കൊണ്ട് രചിച്ച് ആലപിച്ച പാട്ടായിരുന്നു അത്. മാള അരവിന്ദന്‍െറ തബലയാണ് പശ്ചാത്തലത്തില്‍. മലയാളികളെ ഏറെ ചിരിപ്പിച്ച ഈ ഗാനം പിന്നീട് കേള്‍ക്കുന്നത് അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘നേരം’ എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിന്‍െറ പ്രമോ ഗാനമായും സുപ്രധാന സീനിലും ഗാനം പുന:സൃഷ്ടിച്ച് ഉപയോഗിച്ചു. ജഗതിയുടെ വരികളില്‍ ശബരീഷ് വര്‍മ കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. രാജേഷ് മുരുകേശന്‍െറ സംഗീതസംവിധാനത്തില്‍ ശബരീഷ് വര്‍മ പാടിയ പിസ്ത ഗാനം പിന്നെയും ശ്രോതാക്കളെ തേടിയത്തെി. ഗാനരംഗം യൂട്യൂബില്‍ എത്തിയതോടെ ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചു. ശബരീഷ് പാടിയ പാട്ടാണ് ഐ.പി.എല്‍ ഉപയോഗിച്ചിരിക്കുന്നത്.
നേരത്തിലെ പിസ്ത ഗാനത്തിന്‍െറ നാടന്‍ ശൈലിയാണ് ഐ.പി.എല്ലില്‍ എത്തടാന്‍ കാരണമായത്. സംഗീത വെബ്സൈറ്റായ ഹങ്കാമക്കാണ് പാട്ടിന്‍െറ ഡിജിറ്റല്‍ റൈറ്റ്. ഇവര്‍ വഴിയാണ് ഐ.പി.എല്‍ സംഘാടകര്‍ പിസ്തയെ ഒൗദ്യോഗിക പാട്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.